Flash News

6/recent/ticker-posts

കോവിഡിനെ തുടർന്ന് ഹറമിന് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കാൻ രാജനിർദ്ദേശം

Views

മക്ക: കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷിത വലയമായ വേലി ഒഴിവാക്കാൻ രാജാവ് നിർദേശം നൽകിയതിന് പിന്നാലെ വിശുദ്ധ വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടഞ്ഞ് വിശ്വാസികൾ. ഖില്ല പിടിച്ച് പാപഭാരത്തിന്റെ കെട്ടഴിച്ച് പൊട്ടിക്കരഞ്ഞ് വിശ്വാസികൾ നാഥനിലേക്ക് അലിയുന്ന കാഴ്ചകൾക്ക് വീണ്ടും വിശുദ്ധ ഭവനം സാക്ഷിയായി.

ചൊവ്വാഴ്ച രാത്രിയാണ് വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷണ വലയങ്ങൾ നീക്കാൻ ഭരണാധികാരികൾ ഹറം കാര്യാലയ വകുപ്പിന് നിർദേശംനൽകിയത്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ സംരക്ഷണ വലയം ഒഴിവാക്കാൻ, ഉംറ സീസണിന്റെ തുടക്കത്തോട് അനുബന്ധിച്ച് അംഗീകാരം നൽകിയതായി ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് ഡോ: അബ്ദു റഹ്മാൻ അൽസുദൈസ് പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രാത്രിയോടെ ചുറ്റും ഉണ്ടായിരുന്ന സംരക്ഷണ വലയം പൂർണ്ണമായും എടുത്തു മാറ്റി പഴയ രൂപത്തിൽ ആക്കിയത്.

ഇതോടെ, വിശ്വാസികൾക്ക് വിശുദ്ധ കഅ്ബക്കരികെ എത്താനും തൊട്ടു മുത്താനും സാധിച്ചു. കൊവിഡ് കാലം മുതൽ വിശ്വാസികൾക്ക് വിശുദ്ധ കഅ്ബക്ക് സമീപത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിശുദ്ധ ഖില്ലയോ ഹജറുൽ അസ്വദോ തൊടാനോ ചുംബിക്കാനോ സാധിച്ചിരുന്നില്ല.

സുരക്ഷ പാലിച്ച് അതൊഴിവാക്കാൻ വേണ്ടിയായിരുന്നു സുരക്ഷിത വലയം ഇവിടെ സജ്ജീകരിച്ചിരുന്നത്. അത് നീക്കിയതോടെ ഹറമും പരിസരവും വീണ്ടും പഴയ പ്രതാപത്തിലേക്ക് തന്നെ നീങ്ങി.

ഹറമിലെ പുതിയ വീഡിയോകളും ഫോട്ടോകളും കാണാം


ഹറമിലെ പുതിയ വീഡിയോകളും ഫോട്ടോകളും കാണാം


Post a Comment

0 Comments