Flash News

6/recent/ticker-posts

മലപ്പുറം ജില്ലക്ക് സമ്പൂർണ്ണ അവധിയില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത, നടപടി സ്വീകരിക്കുമെന്ന് കലക്ടർ

Views

മലപ്പുറം : മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ എഫ് ബി പേജിന്റെ രൂപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും  പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മഴ ശക്തമായതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുളള ജില്ലയിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്നും കളക്ടർ വി ആർ പ്രേംകുമാർ വ്യക്തമാക്കി.



Post a Comment

0 Comments