Flash News

6/recent/ticker-posts

യാത്രക്ക്​ ചെലവേറും; സ്ലീപ്പറുകൾ വെട്ടിക്കുറച്ച്​ പകരം എ.സി കോച്ചുകൾ കൂട്ടാൻ നീക്കം

Views

തി​രു​വ​ന​ന്ത​പു​രം: ഇ​ള​വു​ക​ൾ ഓ​രോ​ന്നാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്​ പി​ന്നാ​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്​ പ​ക​രം എ.​സി ​കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ റെ​യി​ൽ​വേ നീ​ക്കം. മി​ത​മാ​യ നി​ര​ക്കു​ള്ള സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടെ ചെ​ല​വേ​റി​യ എ.​സി കോ​ച്ചു​ക​ൾ ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കും. ഇ​തു​വ​ഴി​യു​ള്ള വ​രു​മാ​ന വ​ർ​ധ​ന​യി​ലാ​ണ്​ റെ​യി​ൽ​വേ​യു​ടെ ക​ണ്ണ്. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഒ​ഴി​വാ​ക്കി, പ​ക​രം റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ലാ​ഭം കൊ​യ്ത ത​ന്ത്ര​മാ​ണ്​ സ്ലീ​പ്പ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ​യെ​ല്ലാം എ​ക്സ്​​പ്ര​സു​ക​ളാ​ക്കി മാ​റ്റി​യ​തി​നു​ പി​ന്നാ​​ലെ​യാ​ണ്​ പു​തി​യ നീ​ക്കം.

ഓ​രോ ട്രെ​യി​നി​ലും സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, എ.​സി ത്രീ ​ടി​യ​ർ, എ.​സി ടു ​ടി​യ​ർ എ​ന്നീ കോ​ച്ചു​ക​ളു​​ടെ എ​ണ്ണം കൂ​ട്ടും. സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ ര​ണ്ടാ​യി ചു​രു​ങ്ങു​​മ്പോ​ൾ എ.​സി ത്രീ ​ടി​യ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം പ​ത്താ​യും എ.​സി ടു ​ടി​യ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം നാ​ലാ​യും വ​ർ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ്ലീ​പ്പ​ർ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 200 ൽ ​താ​​ഴെ​യാ​ണെ​ങ്കി​ൽ എ.​സി ത്രീ ​ടി​യ​റി​ൽ ഇ​ത്​ 500നു​ ​മു​ക​ളി​ലാ​ണ്. ടു ​ടി​യ​റി​ലേ​ക്കെ​ത്തു​മ്പോ​ൾ ഇ​തു​ വീ​ണ്ടും ഉ​യ​രും. ഒ​രു സ്ലീ​പ്പ​ർ കോ​ച്ചി​ൽ 72 ബെ​ർ​ത്തു​ക​ളാ​ണു​ള്ള​ത്. പ​രി​ഷ്കാ​രം ന​ട​പ്പാ​യാ​ൽ നി​ല​വി​ലെ 546 മു​ത​ൽ 792 വ​രെ​യു​ള്ള സ്ലീ​പ്പ​ർ ബെ​ർ​ത്തു​ക​ൾ 144 ആ​യി കു​റ​യും. കോ​ച്ചു​ക​ളു​ടെ ഘ​ട​ന ഏ​കീ​ക​രി​ക്ക​ൽ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ പ​രി​ഷ്കാ​ര​ം. ഏ​തെ​ങ്കി​ലും​ ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട സോ​ൺ കൃ​ത്യ​മാ​യ കാ​ര​ണ​വും വി​ശ​ദീ​ക​ര​ണ​വും സ​ഹി​തം റെ​യി​ൽ​വേ ബോ​ർ​ഡി​നെ സ​മീ​പി​ക്ക​ണം. വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി സം​സ്ഥാ​ന​ത്ത്​ ഓ​ടി​യി​രു​ന്ന 54 ഓ​ളം പാ​സ​ഞ്ച​റു​ക​ളാ​ണ്​ കോ​വി​ഡ് മറവിൽ നി​ർ​ത്ത​ലാ​ക്കി​യ​ത്.
 


Post a Comment

0 Comments