ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ദേശീയ പതാക ഉയരും. എന്നാല്‍ ദേശീയ പതാക വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ഓര്‍ക്കണം.
⭕ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?.
♦️ ദേശീയ പതാക നിര്‍മിക്കുന്ന തുണി
ദേശീയ പതാക നിര്‍മിക്കാന്‍ ഖാദി, പരുത്തി എന്നിവ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ 2021 ഡിസംബര്‍ 30 ല്‍ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ല്‍ നടത്തിയ ഭേദഗതി പ്രകാരം വൂള്‍, സില്‍ക്ക്, പോളിസ്റ്റര്‍ എന്നിവയില്‍ കൈകൊണ്ടോ മെഷീനിലോ ദേശീയ പതാക നിര്‍മിക്കാം.
♦️ ദേശീയ പതാക നാട്ടുന്നതെങ്ങനെ ?
2022 ജൂലൈ 20 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഭേദഗതി പ്രകാരം രാത്രിയും പകലുമെല്ലാം ദേശീയ പതാക നാട്ടാം. മുന്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ മാത്രമേ കൊടി നാട്ടാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ആദ്യം സാഫ്രണ്‍ നിറം, ഏറ്റവും താഴെ പച്ച എന്ന നിലയിലാണ് പതാക വേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക നാട്ടാന്‍ പാടില്ല. അലങ്കാരവസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ച് കുത്താനും പാടില്ല. പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും, താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.
♦️ അളവ്
ദേശീയ പതാകയുടെ ആകൃതി റെക്ടാംഗിള്‍ ആണ്. 3:2 എന്ന അനുപാതത്തിലാണ് പതാക നിര്‍മിക്കുക.
♦️ കേടുപാടുകള്‍ സംഭവിച്ച പതാക എന്ത് ചെയ്യണം ?
കേടുപാടുകള്‍ സംഭവിച്ച പതാകകള്‍ കത്തിച്ച് കളയുകയോ, ബഹുമാനത്തോടെ മറ്റേതെങ്കിലും മാര്‍ഗത്തില്‍ നശിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. ഒരിക്കലും വഴിയിലുപേക്ഷിക്കാനോ, ചവിറ്റുകൊട്ടയില്‍ കളയാനോ പാടില്ല.
♦️ ദേശീയ പതാകയെ അപമാനിച്ചാല്‍ ശിക്ഷ;
ദേശീയ പതാകയെ അപമാനിക്കുന്നത് നാഷ്ണല്‍ ഓണര്‍ ആക്‌ട് 1971 പ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വര്‍ഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കും.
0 Comments