Flash News

6/recent/ticker-posts

കുഴിയിൽ വീണ്ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു

Views
കുഴിയിൽ വീണ്
ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു



കോഴിക്കോട്: പന്തീരാങ്കാവ്  ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം രണ്ടായി പിളർന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയറോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാർ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ടനിലയിലാണ്. അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
റോഡിനുകുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു.

കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാൻ റോഡിനുകുറുകെ പ്രവൃത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായിക്കിടക്കുന്നത്. കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടതോടെ കൂടുതൽ അപകടാവസ്ഥയായി.


Post a Comment

0 Comments