Flash News

6/recent/ticker-posts

വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിവേദനം നൽകി .

Views

വ്യാപാര മേഖലയിലെ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -രാജു അപ്സര

വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജി.എസ്.റ്റിയിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര, കേരള സർക്കാരുകൾ മാറ്റണം. അശാസ്ത്രിയ മായ പ്ലാസ്റ്റിക്ക് നിരോധന നിയമത്തിലെ അപാകതകൾ പരിഹരിക്കണം വർദ്ധിപ്പിച്ച വൈദ്യുതിച്ചാർജ്ജ് പിൻവലിക്കണം. വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ,ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരെ നേരിൽ കണ്ട് ചർച്ച നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. 
ടെസ്റ്റ് പർച്ചേസിൻ്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ആംനസ്റ്റി സ്കീമിൽ അടക്കേണ്ട നികുതിയുടെ 18% നിരക്കിൽ ഈടാക്കുന്ന പലിശ ഒഴിവാക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും ജി.എസ്.റ്റി. കൊടുത്തു വരുത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ്, അവർ റിട്ടേൺ ഫയൽ ചെയ്തില്ലെന്ന കാരണത്താൽ  വാങ്ങിയ വ്യാപാരിയിൽ നിന്നും വീണ്ടും നികതിയും പലിശയും പിഴപ്പലിശയും ചേർത്ത്  ലക്ഷങ്ങളുടെ നികുതി അടക്കാൻ നോട്ടീസുകൾ നൽകുന്നു. അന്യസംസ്ഥാനത്തെ വ്യാപാരികൾ ചെയ്യുന്ന കുറ്റത്തിന് കേരളത്തിലെ വ്യാപാരികളെ ശിക്ഷിക്കുന്ന കാടൻ നിയമമാണ്, ജി.എസ്.റ്റി. നിയമത്തിൻ്റെ മറപിടിച്ച് ഉദ്യോഗസ്ഥർ നടത്തിവരുന്നത്.നിയമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജി.എസ്.റ്റി. പോർട്ടൽ എന്നിവയിൽ നിത്യേ നെ എന്നോണം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണം.. ഇത് മൂലം മാറ്റങ്ങൾ അറിയാതെ റിട്ടേൺ സമർപ്പിക്കുന്ന വ്യാപാരികളെ ഭീമമായ പിഴ തുക പിഴയായ് അടപ്പിച്ച് പീഡിപ്പിക്കുന്ന ത് അനുവദിക്കാൻ കഴിയില്ല. ജി.എസ്.റ്റി.ആർ 1, 3b, എന്നിവയിൽ ഉണ്ടാകുന്ന തെറ്റ്കൾ തിരുത്തുന്നതിനുള്ള അവസരം നൽകണം. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് പുതുതായി ഏർപ്പെടുത്തിയ ജി.എസ്.റ്റി.പിൻവലിക്കണം.
പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും നിർലോഭം അവ ഉപയോഗിക്കാനും റിലയൻസ് പോലുള്ള കോർപ്പറേറ്റ് കൾക്കും കുത്തക ഭീമൻമാർക്കും ബ്രാൻഡഡ് കമ്പനികൾക്കും അനുവാദം കൊടുക്കുകയും പാവപ്പെട്ട വ്യാപാരികളുടെ മേൽ മാത്രം നിരോധനം അടിച്ചേൽപ്പിക്കുകയുമാണ്. പ്ലാസ്റ്റിക് നിരാധനത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടങ്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉൽപാദന സ്ഥലത്ത് തന്നെ നിരോധിച്ചാൽ പ്രശ്നം തീരില്ലേ.ഭക്ഷ്യ വസ്തുക്കൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ബദൽ സംവിധാനം നിലവിൽ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.
വ്യാപാരികൾ അംശാദായം അടച്ച് കൊണ്ടിരിക്കുന്ന വ്യാപാരി ക്ഷേമനിധിയിൽ നിന്നും ലഭിച്ച് കൊണ്ടിരുന്ന പെൻഷനിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്നൂറ് രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. സാമ്പത്തിക ശേഷിയുള്ള സമ്പന്നൻ മാർക്ക് വരെ പ്രതിമാസം 1600 രൂപ സാമൂഹ്യ പെൻഷൻ അനുവദിച്ചിരിക്കുന്ന സർക്കാരാണ്, ജീവിത സായാഹ്നത്തിൽ ആരോഗ്യം നശിച്ച് രോഗിയായ് മരുന്ന് മേടിക്കാൻ വരെ ആശ്രയിച്ചിരുന്ന, തുച്ഛമായ പെൻഷൻ തുക വീണ്ടും വെട്ടിക്കുറച്ചിരിക്കുന്നത് .
ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും നിവേദനങ്ങൾ നൽകിയത്. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് മുഖം മന്ത്രി അറിയിച്ചതായി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു. ചർച്ചയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി. കുഞ്ഞാവു ഹാജി, (മലപ്പുറം)ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി (കണ്ണൂർ) ട്രഷറർ തോമസ് കുട്ടി (കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments