Flash News

6/recent/ticker-posts

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി

Views
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ ഫാഗു ചൌഹാന് രാജി സമര്‍പ്പിച്ചു. ഇതോടെ ജെ.ഡി.യു എന്‍.ഡി.എ സഖ്യം വിട്ടു. ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് എം.പിമാരോടും എം.എല്‍.എമാരോടും ഉടന്‍ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി അപമാനിച്ചെന്നു ജെ.ഡി.യു യോഗത്തിൽ നിതീഷ് കുമാര്‍ പറഞ്ഞു.ഭൂരിപക്ഷം എം.എല്‍.എമാരും എം.പിമാരും എന്‍.ഡി.എ സഖ്യം വിടണമെന്ന് ആവശ്യപ്പെട്ടെന്ന് രാജി സമര്‍പ്പിച്ച ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.

243 അംഗ ബിഹാര്‍ നിയമസഭയില്‍ നിലവില്‍ 79 എം.എല്‍.എമാരുമായി ആര്‍.ജെ.ഡിയാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്ക് 77ഉം ജെ.ഡി.യുവിന് 45ഉം എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. സിപിഐ എംഎല്ലിന് 12ഉം സിപിഐക്കും സിപിഎമ്മിനും രണ്ട് വീതവും എംഎല്‍എമാരുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.


Post a Comment

0 Comments