Flash News

6/recent/ticker-posts

കുട്ടിയെ തട്ടികൊണ്ട് പോവാൻ ശ്രമമെന്ന് പ്രചാരണം; നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ യഥാർത്ഥ സംഭവം ഇങ്ങനെ..

Views
കുട്ടിയെ തട്ടികൊണ്ട് പോവാൻ ശ്രമമെന്ന്  പ്രചാരണം; നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ യഥാർത്ഥ സംഭവം ഇങ്ങനെ..


താമരശ്ശേരി:
ഇന്ന് (17/082022 )രാവിലെ കളരാന്തരി മദ്രസക്ക് സമീപം ഒരു കുട്ടിയെ തട്ടികൊണ്ട് പോവാൻ ശ്രമിച്ചതായും ആ വാഹനത്തിൽ മറ്റൊരു കുട്ടിയുണ്ട് എന്നും ഒരു വിദ്യാർത്ഥി പറഞ്ഞതിനെ തുടർന്ന് രക്ഷിതാകൾ പരിഭ്രാന്തിയിലായി കളരാന്തരി സ്ക്ളിലെ വിദ്യാർത്ഥികളെല്ലാം തന്നെ സ്കൂളിൽ എത്തിചേർന്നിട്ടുണ്ടെന്നും നിലിവിലുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ടു അവരെല്ലാം സുരക്ഷിതരാണെന്നും സ്കൂൾ അധികൃതർ ഉറപ്പ് വരുത്തുകയും ചെയ്തു, കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണവും നടത്തി,
 എന്നാൽ യഥാർത്ഥ സംഭവം വെളിപ്പെടുത്തിയതോടെആശങ്കക്ക് വിരാമമായി,
സ്കൂളിൽ വരാൻ മടി കാണിച്ച സ്വന്തം  കുട്ടിയെ കാറിൽ കൊണ്ടുപോകും വഴി സ്കൂളിലേക്ക് പോവുകയായിരുന്ന മറ്റൊരു കുട്ടിയെ കാണുകയും വാഹനം ആ കുട്ടിയുടെ അരികിൽ നിർത്തി സ്വന്തം കുട്ടിയെ ഉപദേശിക്കുകയും ചെയ്തതാണ് ആശങ്കക്ക് ഇടയാക്കിയത്, വാഹനം നിർത്തിയ ഉടനെ പരിഭ്രാന്തിയിലായ കുട്ടി ഓടിപ്പോവുകയും  കാറിൽ നിന്ന് ഒരു കുട്ടി കരയുന്നുണ്ട് എന്ന് മുതിർന്നവരോട് പറയുകയും ചെയ്യുകയായിരുന്നു, അതുകൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചത്, ഏതായിരുന്നാലും കാറിൽ ഉണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് തന്നെ സംഭവം വെളിപ്പെടുത്തിയതോടെ യാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്ക തീർന്നത്


Post a Comment

0 Comments