Flash News

6/recent/ticker-posts

മലപ്പുറത്ത് അബോധാവസ്ഥയിലായ ആന്ധ്ര സ്വദേശിക്ക് രക്ഷകരായി പോലീസ് വളണ്ടിയേഴ്സും ട്രോമാകെയറും

Views


മലപ്പുറം :  ആന്ധ്രയിൽ നിന്ന് മലപ്പുറം ജില്ലാ കലക്ട്രേറ്റിൽ എത്തിയ സുധാകർ (68) പേരിൽ അറിയപ്പെടുന്നയാൾ പെട്ടെന്ന് അബോധാവസ്ഥയിൽ ആയതിനെ തുടർന്ന്  മലപ്പുറം പോലീസ് സഹായത്തോടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകുകയും തുടർന്ന് ജില്ലയിൽ ബന്ധുക്കളോ മറ്റു പരിചയക്കാരോ ഇല്ലാത്ത സാഹചര്യത്തിൽ മലപ്പുറം സബ് ഇൻസ്പെക്ടർ പോലിസ് വളണ്ടിയേഴ്സിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വളണ്ടിയർമാരായ സാജി വാറങ്കോട്, ഇംതിയാസ് കൈനോട്, പറമ്പൻ കുഞ്ഞു എന്നിവർ ഹോസ്പിറ്റലിൽ എത്തി അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങൾ നൽകി. ട്രോമാ കെയർ രക്ഷാധികാരി സമദ് മങ്കടയുടെ ഇടപെടൽ മൂലം എ. ഡി.എം മെഹറലിയുമായി ബന്ധപ്പെട്ട്  ബന്ധുക്കളെ കുറിച്ച് അന്വേഷിക്കുകയും

ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. ആന്ധ്രയിൽനിന്ന് ബന്ധുക്കൾ വരുന്നത് വരെ  കാളിക്കാവിലുള്ള ഹിമ കെയർ ഓൾഡ് എയ്ജ് ഹോമിൽ പ്രവേശിപ്പിക്കുകയും ചെയ്തു.




Post a Comment

0 Comments