Flash News

6/recent/ticker-posts

മദ്രസാവിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണംചെയ്തു;അദ്ധ്യാപകർ അറസ്റ്റിൽ

Views
മദ്രസാവിദ്യാർത്ഥികളെ 
ലൈംഗികമായി ചൂഷണംചെയ്തു;അദ്ധ്യാപകർ അറസ്റ്റിൽ

പാലക്കാട്: മദ്രസാവിദ്യാർത്ഥികളെ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയിൽ അദ്ധ്യാപകർ അറസ്റ്റിൽ. തിരുമിറ്റക്കോട്കറുകപുത്തൂരിൽ റെസിഡൻഷ്യൽ സ്ഥാപനത്തിലെഅദ്ധ്യാപകരായ നീലഗിരി സ്വദേശി ഇർഷാദ് അലി (29), വാവനൂർ സ്വദേശി ഫസൽ (23) എന്നിവരാണ് അറസ്റ്റിലായത്.

അദ്ധ്യാപകർക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയിലാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാർ ത്ഥിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾപ്രകടമായതിനെത്തുടർന്ന് രക്ഷിതാക്ക ൾകൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു.കൗൺസിലിംഗിലാണ്അദ്ധ്യാപകൻലൈംഗികചൂഷണത്തിന് വിധേയമാക്കിയ വിവരം വിദ്യാർത്ഥിതുറന്നുപറയുന്നത്. പിന്നീട് മറ്റൊരു വിദ്യാർത്ഥി രണ്ടാമത്തെ അദ്ധ്യാപകനെതിരെയും ആരോപണമുന്നയിക്കുകയായിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.



Post a Comment

0 Comments