Flash News

6/recent/ticker-posts

പാലാണി ഹിദായത്തു സ്വിബിയാൻ സുന്നി മദ്‌റസയിൽ സ്വാതന്ത്ര ദിനാഘോഷം വർണ്ണശബളമായി.

Views

ഇരിങ്ങല്ലൂർ : ഇരിങ്ങല്ലൂർ പാലാണി ഹിദായത്തു സ്വിബിയാൻ സുന്നി മദ്‌റസയിൽ സ്വാതന്ത്ര ദിനാഘോഷം വർണ്ണശബളമായി.
മദ്റസാധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിചേർന്ന ചടങ്ങിൽ ഇന്ന് (15/08/2022) രാവിലെ 7:00 മണിക്ക് സദർ ഉസ്താദ് ശുഹൈബ് സഖാഫി കൊടിഞ്ഞി പതാക ഉയർത്തിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. മദ്റസാ ലീഡർ അദ്നാൻ എ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



 ശുഹൈബ് സഖാഫി കൊടിഞ്ഞി, മുഹമ്മദ് അജ്മൽ സഖാഫി മിനി കാപ്പിൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി. അഷ്കർ സഖാഫി കോറാട്, അബ്ദു റഊഫ് സഖാഫി കോട്ടപ്പറമ്പ് എന്നിവർ ആശംസ നേർന്നു. ശാമിൽ പി.കെ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിക്കുകയും നിസാമുദ്ധീൻ എന്ന വിദ്യാർത്ഥി ദേശഭക്തിഗാനം ആലപിച്ചു. എസ് എസ് എഫ് സാഹിത്യോത്സവ് വേങ്ങര ഡിവിഷനിൽ ചിത്രത്തുന്നൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജുമാന പി.കെ എന്ന പത്താം തരം വിദ്യാർത്ഥിനിക്ക് സദർ ഉസ്താദ് ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിയിൽ സംബന്ധിച്ചവർക്കെല്ലാം മധുര പലഹാര വിതരണവും നടത്തി.



Post a Comment

0 Comments