Flash News

6/recent/ticker-posts

മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ്; ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും

Views
മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സി സർവിസ്; ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും 


കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ കീഴിലുള്ള കൈതപൊയിൽ മര്‍കസ് നോളജ് സിറ്റിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട് ടെര്‍മിനലില്‍ നിന്നും ബസ് സര്‍വിസ് ആരംഭിക്കുന്നു. സർവിസ് ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും.

രാവിലെയും വൈകീട്ടും കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കും തിരിച്ചും നാല് ട്രിപ്പുകളാണ് നടത്തുക. രാവിലെ എട്ടുമണിക്കും വൈകീട്ട് മൂന്നുമണിക്കുമാണ് കോഴിക്കോട് നിന്ന് മർകസ് നോളജ് സിറ്റിയിലേക്കുള്ള ബസ് പുറപ്പെടുക. രാവിലെ 9.45നും ​വൈകീട്ട് അഞ്ചുമണിക്കും തിരികെ കോഴിക്കോട്ടേക്ക് ബസ് പുറപ്പെടും




Post a Comment

0 Comments