Flash News

6/recent/ticker-posts

സ്വകാര്യതയ്ക്ക് പ്രാധാന്യം: നിരവധി സവിശേഷതകളുമായ് വാട്സ്ആപ്പ്

Views
ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ
വാട്സാപ് നിരവധി പുതിയ
സവിശേഷതകൾ പ്രഖ്യാപിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണു പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓൺലൈൻ സ്റ്റേറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങൾ അറിയാതെ ഗ്രൂപ്പുകളിൽനിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണു വരുന്നത്. (മീഡിയവിഷൻ ലൈവ്.ഇൻ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകും. 'ഓൺലൈൻ' സ്റ്റേറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം. (മീഡിയവിഷൻ ലൈവ്.ഇൻ) ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കൾ നിരന്തരം ചോദിച്ചിരുന്നതാണ്.

ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റേറ്റസ് കാണേണ്ടവരെ All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. View Once ആയിട്ട് അയയ്ക്കുന്ന മെസേജുകൾ അയച്ചയാൾ ബ്ലോക്ക് ചെയ്യുകയാണെങ്കിൽ ഇനിമുതൽ സ്ക്രീൻഷോട്ടുകൾ എടുക്കാൻ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീൻഷോട്ട് എടുത്തു സൂക്ഷിക്കാമെന്നത്.

നമ്മൾ ഭാഗമായിട്ടുള്ള ഗ്രൂപ്പുകളിൽ തുടരാൻ താൽപര്യമില്ലെങ്കിൽ മറ്റ് അംഗങ്ങൾ അറിയാതെ നിശബ്ദമായി ഇനി എക്സിറ്റ് ആകാം. നമ്മൾ പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷൻ ഇനി ഗ്രൂപ്പുകളിൽ തെളിയില്ല. എന്നാൽ എക്സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിൻമാർ അറിയും. അവർക്ക് അതു നോട്ടിഫിക്കേഷനായി ലഭിക്കും. ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവിൽ വരുമെന്നാണ് വാട്സാപ് പറയുന്നത്.


Post a Comment

0 Comments