Flash News

6/recent/ticker-posts

എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം കുറിച്ചു.

Views
വേങ്ങര : രണ്ട് ദിവസം നീണ്ടു നിന്ന എസ് എസ് എഫ് വേങ്ങര സെക്ടർ സാഹിത്യോത്സവിന് ഗംഭീര സമാപനം കുറിച്ചു.
വാശിയേറിയ കലാ മത്സരങ്ങളിൽ ചിനക്കൽ യൂണിറ്റ് 380 പോയിന് നേടിക്കൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി. 345 പോയിന്റ് നേടിയ ചുള്ളിപ്പറമ്പ് രണ്ടാം സ്ഥാനവും 256 പോയിന്റുമായി മാട്ടിൽ ബസാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി അനസ് കെ ടി പോപ്പുലർ ന്യൂസിനെ അറിയിച്ചു.

സാഹിത്യോത്സവ് സമാപന സംഗമത്തിൽ കേരള മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി അലിയാർ ഹാജി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വേങ്ങര ഡിവിഷൻ പ്രസിഡന്റ് ഹസൻ ബുഖാരി പ്രമേയം അവതരിപ്പിച്ചു. എസ് വൈ എസ് വേങ്ങര സോൺ ജനറൽ സെക്രട്ടറി ഹസൻ സഖാഫി, എസ് വൈ എസ് വേങ്ങര സർക്കിൾ ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ് എന്നിവർ ആശംസ നേർന്നു.


Post a Comment

0 Comments