Flash News

6/recent/ticker-posts

എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Views
എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെഅടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ്നടപടി.സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലുംതിരുവനന്തപുരം ചെങ്ങാനൂർ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെറീജിയണൽഡെപ്യൂട്ടിഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു.

‘ഓപ്പറേഷൻ റെഡ് ടേപ്പ്’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി രാവിലെ 11 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലും റെയ്ഡ് നടത്തുകയാണ്.



Post a Comment

0 Comments