Flash News

6/recent/ticker-posts

കോൺഗ്രസ് ഗുജറാത്ത് പിടിക്കും,ബിജെപിയുടേയും ആം ആദ്മിയുടേയും വെല്ലുവിളി മറികടക്കും-രമേശ് ചെന്നിത്തല

Views തിരുവനന്തപുരം : ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിർവഹിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ കോൺഗ്രസ് ഗുജറാത്തിൽ വിജയിക്കും. ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തും. കഴിഞ്ഞ വർഷത്തെ പരാജയം നേരിയ വോട്ടുകൾക്ക് ആയിരുന്നു. അത് ഇത്തവണ മറികടക്കും. ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വെല്ലുവിളിയും ഗുജറാത്തിൽ മറികടക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചുമതല രമേശ് ചെന്നത്തലയ്ക്ക് നൽകി ഇന്നലെയാണ് എ ഐ സി സി സർക്കുലർ ഇറക്കിയത്. 

വിഴിഞ്ഞം സമരത്തിൽ രമേശ് ചെന്നിത്തല

വിഴിഞ്ഞം സമരം നീണ്ടു പോകുന്നത് ഒഴിവാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി വാശി വെടിഞ്ഞു ചർച്ചക്ക് തയാറാകണം. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് പറയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു



Post a Comment

0 Comments