Flash News

6/recent/ticker-posts

മൂന്നാറിൽ ഉരുൾപൊട്ടൽ; രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ,

Views
മൂന്നാറിൽ ഉരുൾപൊട്ടൽ; രണ്ട്  കടകളും  ഒരു  ക്ഷേത്രവും മണ്ണിനടിയിൽ,

മൂന്നാർ: ഇടുക്കിയിൽ മൂന്നാറിന് സമീപം കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. സംഭവത്തിന് പിന്നാലെ 175 കുടുംബങ്ങളെമാറ്റിപ്പാർപ്പിച്ചു. രാത്രിപതിനൊന്ന്മണിയോടെയാണ്ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. പെട്ടിമുടിദുരന്തത്തിന് രണ്ടുവർഷം തികയുന്ന സമയത്താണ് മൂന്നാറിൽ മറ്റൊരുഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

പുതുക്കുടിയിൽദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുകയാണ്. 141 കുടുംബങ്ങളുംഏകദേശം 450ഓളം ആളുകളും താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. ഇവരിൽ65പേരെദുരിതാശ്വാസക്യാമ്പിലേക്കുംബാക്കിയുള്ളവരെബന്ധുവീടുകളിലേക്കുമാണ്മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് പ്രദേശത്ത്ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

 ദേവികുളം എം എൽ എ എ രാജയുടെ നേതൃത്വത്തിലായിരുന്നു ആളുകളെമാറ്റിപ്പാർപ്പിച്ചത്.ഉരുൾപൊട്ടലിൽ മൂന്നാർ- വട്ടവട ദേശീയപാതയിൽ പുതുക്കുടിയിലെ റോഡ് തകർന്നു. വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഗതാഗതംപുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.



Post a Comment

0 Comments