നാലു വയസ്സുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിയുടെ പാട്ട് ഇഷ്ടമായ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ ഗാനം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്.
സ്ഥിരമായി ഇംഗ്ലീഷിലും തഗലോഗ് ഭാഷയിലും കവര്‍ സോങ്ങുകള്‍ ചെയ്യാറുള്ള കേല്‍ ലിം എന്ന കുട്ടിയുടെ പാട്ടാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. ‘ഐ നോ യൂ റൈസ് ഇന്‍ ദ മോണിങ് സണ്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് കുട്ടി പാടിയത്. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്ന വീഡിയോകള്‍ ശൈഖ് ഹംദാന്‍ പങ്കുവെക്കാറുണ്ട്.
അടുത്തിടെ റോഡില്‍ നിന്ന് കോണ്‍ക്രീട്ട് കട്ടകള്‍ എടുത്തുമാറ്റിയ ഡെലിവറി ബോയിയുടെ വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്യുകയും പിന്നീട് ഇയാളെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു.
0 Comments