Flash News

6/recent/ticker-posts

കാർഷികദിനം വിപുലമായി ആദരിച്ചു

Views
ഊരകം : ചിങ്ങം 1 -കാർഷിക ദിനത്തോടനുബന്ധിച്ചു ഊരകം ഗ്രാമപഞ്ചായത്തിന്റെയും  കൃഷിഭവന്റെയും സംയുക്തഭിമുഖത്തിൽ  സംഘടിപ്പിച്ച കാർഷികദിനാചാരണം ബഹു : വേങ്ങര നിയോജക മണ്ഡലം എം എൽ എ ശ്രീ, പി കെ   കുഞ്ഞാലികുട്ടി  ഉദ്ഘാടനം നിർവഹിച്ചു. 




ചടങ്ങിൽ ഗ്രാമത്തിലെ മുതിർന്ന കർഷകൻ ശ്രീ മൊയ്‌തീൻകുട്ടി, മികച്ച ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കെ സി മാത്യു, മികച്ച പട്ടികജാതി കർഷകനായി  തിരഞ്ഞെടുത്ത ശ്രീ, അയ്യപ്പൻ കീരൻകുന്നുമ്മൽ,മികച്ച വനിതാ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആമിന വട്ടപ്പറമ്പിൽ,മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ മുഹമ്മദ്‌ ദിൽഷാദ്,മനക്കരുത്ത് മെയ്കരുത്തിനേക്കാൾ  മികച്ചതെന്ന് തെളിയിച്ച  ശ്രീ അരുൺ കുമാർ കരാട്ട് എന്നിവരെ ആദരിച്ചു.


Post a Comment

0 Comments