Flash News

6/recent/ticker-posts

സുപ്രധാനപ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം;മോദിചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

Views
സുപ്രധാനപ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം;മോദിചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: ഏഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാകഉയര്‍ത്തി.ചെങ്കോട്ടയില്‍നിന്ന് ഇത് ഒമ്പതാംതവണയാണ് മോദിജനങ്ങളെഅഭിസംബോധന ചെയ്യുന്നത്. സുപ്രധാന വികസന പദ്ധതികള്‍പ്രഖ്യാപിച്ചേക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000പേര്‍ക്ഷണിതാക്കളായുണ്ടാകും.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായസ്വാതന്ത്ര്യദിനപരിപാടികളാണ്സംഘടിപ്പിച്ചിരിക്കുന്നത്.സ്വാതന്ത്ര്യദിനംപ്രമാണിച്ച്മൂന്നുദിവസമായികനത്തസുരക്ഷയിലാണ്രാജ്യതലസ്ഥാനനഗരം.ചെങ്കോട്ടപുറത്തുനിന്ന്കാണാന്‍കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെചെങ്കോട്ടയിലേക്കുള്ളറോഡുകളില്‍വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി.കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ്സ്‌ക്വാഡ്ഉള്‍പ്പെടെയുള്ളസുരക്ഷാവിഭാഗങ്ങളെയുംവിന്യസിച്ചു.ചെങ്കോട്ടയില്‍പ്രത്യേകകണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പരിസരങ്ങളിലെ 1000 സി.സി.ടി.വി.ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവുംനിരീക്ഷിക്കുന്നു.5000പ്രത്യേകസുരക്ഷാഭടന്മാരെയുംപോലീസ്ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലുംപരിസരത്തും ആന്റി ഡ്രോണ്‍ സംവിധാനവുംഏര്‍പ്പെടുത്തി.പി.സി.ആര്‍.വാനുകളടക്കം70സായുധവാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.


Post a Comment

0 Comments