Flash News

6/recent/ticker-posts

ദുരിതാശ്വാസ ക്യാംപില്‍ സിപിഎം-സിപിഐ സംഘര്‍ഷം;

Views
ദുരിതാശ്വാസ ക്യാംപില്‍ സിപിഎം-
സിപിഐ സംഘര്‍ഷം; കേസ്


തൃശൂര്‍ മതിലകത്ത് ദുരിതാശ്വാസ ക്യാംപില്‍ സി.പി.എം, സി.പി.ഐ. സംഘര്‍ഷം. സി.പി.എം വാര്‍ഡില്‍ നിന്ന് ആളുകളെ സി.പി.ഐക്കാര്‍ കൊണ്ടുവന്നതാണ് സംഘര്‍ഷത്തിനു കാരണം. ഇരുകൂട്ടര്‍ക്കുമെതിരെ മതിലകം പൊലീസ് കേസെടുത്തു. മതിലകം സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാംപിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സി.പി.എം., സി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായത്. സി.പി.എം. വാര്‍ഡില്‍ നിന്ന് ആളെ കൊണ്ടുവന്ന സി.പി.ഐ നേതാവുമായിട്ടായിരുന്നു പ്രശ്നം തുടങ്ങിയത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ബഹളവും ഉണ്ടായി. പിന്നെ, കയ്യാങ്കളിയിലേക്ക് നീങ്ങി. പൊലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
കനോലി കനാല്‍ തീരത്ത് വെള്ള കയറാത്ത േമഖലയില്‍ നിന്ന് സി.പി.ഐക്കാര്‍ ആളെ കൊണ്ടുവന്നതായി സി.പി.എം. ആരോപിച്ചു. പക്ഷേ, വീട്ടില്‍ വെള്ളം കയറിയെന്നും ക്യാംപിലേയ്ക്കു മാറണമെന്നും വില്ലേജ് ഓഫിസര്‍ രേഖാമൂലം നല്‍കിയ കത്തുമായാണ് ക്യാംപില്‍ ആളെ എത്തിച്ചത്. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ഇരുകൂട്ടരുടേയും പരാതികളില്‍ മതിലകം പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തി.



Post a Comment

1 Comments

  1. ദുരിതങ്ങൾക്കിടയിലും എന്തെങ്കിലുമൊക്കെ അമ്യൂസമെന്റുകളും വേണമല്ലോ . ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനങ്ങളെക്കാൾ വലിയ തമാശകളെന്താണ് ഈലോകത് വേറെയുള്ളത് ?.

    ReplyDelete