Flash News

6/recent/ticker-posts

സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷൻ ക്ലാസ് ശ്രദ്ധേയമായി.

Views
 ചിനക്കൽ : എഴുപത്തി അഞ്ചാമത് സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ചിനക്കൽ സാംസ്കാരിക വേദി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. പ്രശസ്ത മോട്ടിവേഷൻ ട്രൈനർ ഷമീൽ ക്ലാസിന് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ 
കഴിഞ്ഞ എസ് എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ.പ്ലസ്  നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും  നടത്തുകയുണ്ടായി. 




പ്രസ്തുത പരിപാടിയിൽ സാംസ്കാരിക വേദി സെക്രട്ടറി ഷമീർ കെ.വി. സ്വാഗതവും പ്രസിഡന്റ് എ.ടി.അഷ്റഫ് അദ്ധ്യക്ഷത വഹിക്കുയും ചെയ്തു മുൻ പ്രസിഡന്റ് പറങ്ങോടത്ത് മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. സീനിയർ മെമ്പർമാരായ പാറയിൽ പ്രഭാകരൻ, പറങ്ങോടത്ത് ആലിക്കുട്ടി, പറങ്ങോടത്ത് അബ്ദുൽ റസാഖ്, പറങ്ങോടത്ത് ഹംസ, നാസർ ബാപ്പു, കെ.ടി. മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു


Post a Comment

0 Comments