Flash News

6/recent/ticker-posts

മാരക മയക്കുമരുന്നായ MDMAയുമായി യുവതിയെ എക്‌സൈസ് പിടികൂടി.

Views
മാരക മയക്കുമരുന്നായ MDMAയുമായി യുവതിയെ എക്‌സൈസ് പിടികൂടി.


ബത്തേരി : സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ MDMAയുമായി മേപ്പാടി സ്വദേശിനിയെ പിടികൂടി. മേപ്പാടി നെല്ലിമുണ്ട ഭാഗത്ത്, പാറമ്മല്‍ വീട്ടില്‍ പി. റഹീന (22)യാണ് പിടിയിലായത്.

കോഴിക്കോട് -മൈസൂര്‍ കെഎസ്ആര്‍ടിസി ബസ്സിലെ യാതക്കാരിയായിരുന്നു റഹീന. 5.55ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അജീഷ് ടി.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍ പി.എന്‍, മാനുവല്‍ ജിംസന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോള്‍ പി. എന്‍, ബാലചന്ദ്രന്‍ കെ. കെ എന്നിവരും ഉണ്ടായിരുന്നു.


Post a Comment

0 Comments