Flash News

6/recent/ticker-posts

മൂന്നക്ക ലോട്ടറി ശൃoഖലയിൽ കോടികൾ മറിയുന്നു. പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും ചുമത്തുന്നത് നിസ്റ്റാര വകുപ്പുകൾ.

Views

മലപ്പുറം: മൊബൈൽ ആപ്പും വാട്സാപ് ഗ്രൂപ്പുകളും വഴി പ്രവർത്തനം വിപുലീകരിച്ചതോടെ ജില്ലയിലെ മൂന്നക്ക ലോട്ടറി ശൃoഖലയിൽ കോടികൾ മറിയുന്നു. ലോട്ടറി വിൽപന വഴിയും നികുതിയിനത്തിലും ലഭിക്കേണ്ട കോടികളാണ് സർക്കാരിനു നഷ്ടമാകുന്നത്. വർഷങ്ങളായി മലപ്പുറം ജില്ലയിൽ  തിരൂരങ്ങാടി, വേങ്ങര നിന്നുള്ളവരുമാണ് മലപ്പുറം ജില്ലയിൽ മൂന്നക്ക ലോട്ടറിക്ക് നേതൃത്വം നൽകുന്നത്. ശൃംഖലയിലെ അവസാനകണ്ണികൾ പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തുന്നതിനാൽ പുറത്തിറങ്ങി വീണ്ടും ബിസിനസിൽ ഏർപ്പെടുകയാണ്.
        വേങ്ങര,തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ, വെന്നിയൂർ, കൊളപ്പുറം, പരിപ്പനങ്ങാടി, കുന്നുംപുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് തിരക്കുള്ള മൂന്നക്ക ലോട്ടറി കേന്ദ്രങ്ങൾ പ്രപർത്തിക്കുന്നത്.
ഓരോ സ്ഥലത്തും നാലും അഞ്ചും വരെ ഏജൻ്റുമാർ.   വൻതുക ലാഭമായികിട്ടുന്നതും ഏജൻ്റുമാർ പിടിക്കപ്പെട്ടാൽ മേൽത്തട്ടിലേക്ക് അന്വേഷണം നീളാത്തതും കച്ചവടം തുടരാൻ കാരണമാകുന്നു.
നേരത്തേ പെരിന്തൽമണ്ണ ഡി വൈഎസ്പിയും ഇപ്പോൾ വേങ്ങര തിരൂരങ്ങാടി പൊലീസും കർശന നടപടികളെടുത്തെങ്കിലും നിയമവിരുദ്ധ ചൂതാട്ടത്തിന് കുറവൊന്നുമില്ല.
വേങ്ങര, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലുള്ള വർക്കു പുറമെ കോഴിക്കോട് ,പുതിയറ, താമരശേരി, പാലക്കാട് ,പട്ടാമ്പി സ്വദേശികളും മലപ്പുറം ജില്ലയിൽ കച്ചവടം നടത്തുന്നുണ്ട്.
 സംസ്ഥാന ലോട്ടറിക്ക് അടുത്തിടെ വില വർധിപ്പിച്ചതോടെ മൂന്നക്ക ലോട്ടറിക്ക് പലയിടങ്ങളിലും ആളു കൂടി. ലോട്ടറിക്കു വില കൂടിയതോടെ പതിവായി ടിക്കറ്റ് എടുക്കുന്ന പലരും മൂന്നക്ക ലോട്ടറിയിലേക്കു മാറി.
സർക്കാരിന് വൻതുക നികുതിനഷ്ടമുണ്ടാകുന്നതും സമാന്തരസമ്പദ് വ്യവസ്ഥ ശക്‌തിപ്രാപിക്കുന്നതുമാണ് മൂന്നക്ക ലോട്ടറി മൂലമുള്ള പ്രധാനപ്രശ്നങ്ങൾ.ശ്യംഖലയിൽ ഉൾപ്പെട്ടവർ ഉണ്ടാക്കുന്ന ക്രമസമാധാനപ്രശ്നങ്ങൾ വേറെ.
തിങ്കളാഴ്ചയാണ് പൊതുവേ എഴുത്തിൻ്റെയും പണപ്പിരിവിൻ്റെയും ദിവസം സംസ്ഥാന സർക്കാർ ലോട്ടറിയിൽ സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ നമ്പറിലെ അവസാന മൂന്നക്കം പ്രവചിച്ച് തുണ്ടുകടലാസിൽ എഴുതിക്കൊടുക്കുന്നതാണ് മൂന്നക്ക ലോട്ടറിയിലെ ടിക്കറ്റ് എടുക്കൽ നമ്പർ ഒത്തു വന്നാൽ പണം ഉടൻ കൈമാറുന്നു.
10 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില.ഫലം ഒത്തുവന്നാൽ 5000 രൂപ ലഭിക്കും 200 രൂപയ്ക്കാമ് മിക്കവരും നമ്പർ എഴുതിനൽകുന്നത്. പലപ്പോഴും ഒരേ നമ്പറാകും നൽകുന്നത്.
കിട്ടിയാൽ ഒരു ലക്ഷം രൂപ. 8000 രൂപ ഏജൻ്റിന് കമ്മീഷൻ.
അതായത്, സമ്മാനം ലഭിച്ചയാൾക്കുള്ള പണവും ഏജൻ്റിനുള്ള കമ്മീഷനുമായി നടത്തിപ്പുകാർ ഏജൻ്റിന് 1,08,000 രൂപ നൽകും.
പല വാട്സാപ് ഗ്രൂപ്പുകളും ജില്ലയിലെ മൂന്നക്ക ലോട്ടറി കൂതൂകികൾക്കായി പ്രവർത്തിക്കുന്നു.
സ്ഥലപ്പേരിനൊപ്പം ഫ്രൻഡ്സ് എന്നോ ചങ്ക് സ് എന്നോ ചേർത്ത് പെട്ടെന്ന് തിരിച്ചറിയാനാവാത്തതാണ് ചില ഗ്രൂപ്പുകളെങ്കിൽ ലോട്ടറി  ഗസ്റ്റിങ്ങ് പൊലെ പ്രവർത്തനം നേരിട്ടു പറയുന്ന ഗ്രൂപ്പുകളുമുണ്ട്.
കടലാസിലെ എഴുത്തും ചുരുട്ടലുമൊക്കെ വിട്ട് മിക്കവരും ആപ്പിലേക്ക് കടന്നു കഴിഞ്ഞു.ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലുള്ളവർ സ്വന്തമായി ആപ്പ് രൂപകൽപ്പന ചെയ്തെടുത്തപ്പോൾ മറ്റു ചിലയടങ്ങളിൽ പൊതുവായ ഗെയിം' ബില്ലിങ്ങ്, ഗൂഗിൾ ആപ്പു കൾ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുന്നു.
മലേഷ്യ, തായ്ലൻഡ്, യൂ എസ് തുടങ്ങിയ രാജ്യങ്ങളിലാണ് സെർവറുകൾ എന്നതിനാൽ ഉടൻ നടപടി സാധ്യമല്ലെന്നു പറയുന്നു.
   സമ്മാനമടിക്കുന്നയാൾക്ക് തുക എത്തിച്ചു കൊടുക്കുമെന്നതാണ് ഒരു ആകർഷണം. വലിയ തുകയാണെങ്കിൽ നടത്തിപ്പുകാർ തന്നെ അംഗരക്ഷകരുടെ അകമ്പടിയോടെ നേരിട്ടു വരും.


Post a Comment

0 Comments