Flash News

6/recent/ticker-posts

തീരദേശ നിയന്ത്രണം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.എട്ടു ജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് ഇളവ്

Views
ന്യൂഡൽഹി : കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് തീരദേശ നിയന്ത്രണമേഖല

(സി.ആർ.സഡ്.) വ്യവസ്ഥകളിൽ ഇളവു ലഭിക്കും. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള സി.ആർ.ഡ്

മൂന്നാംവിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം ചേർന്ന തീരദേശ

മാനേജ്മെന്റ് അതോറിറ്റി യോഗം അംഗീകരിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ആവാസസ്ഥലം

ഉൾപ്പെടെയുള്ളവയുടെ നിർമാണപ്രവർത്തനങ്ങളിൽ ഇളവ് ലഭിക്കും.

ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.സഡ് മൂന്നാം വിഭാഗത്തിലുള്ള 175

പഞ്ചായത്തുകളെ

രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന്

2011 മുതൽ കേരളം ആവശ്യപ്പെട്ടുവരികയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്.

ഈ മാറ്റത്തിന് ചില നിബന്ധനകൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. 66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ ഏർപ്പെടുത്തണം. കേന്ദ്ര ആണേവാർജ വകുപ്പ് സർവേനടത്തി ധാതുലവണങ്ങളുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ഭാവിയിൽ ഖനനം നടത്താനായി അടയാളപ്പെടുത്തുകയും ചെയ്ത മേഖലകളടങ്ങുന്ന പഞ്ചായത്തുകളെ സി.ആർ.സഡ്- മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റാൻ അനുമതി നൽകില്ല. ഇതനുസരിച്ച് ഈ പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആർ. സഡ് മൂന്നിൽത്തന്നെ തുടർന്നേക്കും.

2011-ൽ കേന്ദ്രം പുറത്തിറക്കിയ തീരദേശ പരിപാലന നിയമത്തിലാണ് ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്. തീരദേശ മേഖലയെ സി.ആർ.സഡ്. ഒന്നുമുതൽ നാലുവരെ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തീരുമാനം കേരളത്തിന് നേട്ടമാണെന്ന് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന പരിസ്ഥിതി സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.

ഇളവ് ലഭിക്കുന്ന പഞ്ചായത്തുകൾ *ആലപ്പുഴ: അമ്പലപ്പുഴ നോർത്ത്,

അമ്പലപ്പുഴ സൗത്ത്.

*എറണാകുളം: ചെല്ലാനം, ചേരാനെല്ലൂർ, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കൽ, വരാപ്പുഴ.

*കണ്ണൂർ: അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.

*കാസർകോട്: അജാനൂർ, ചെങ്ങള, മോഗ്രൽ-പുത്തൂർ, പള്ളിക്കര, പള്ളൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ.

*കോഴിക്കോട്: അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവന്നൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളിയേരി.

*മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ

*തൃശ്ശൂർ: പാവറട്ടി.

*തിരുവനന്തപുരം: ആണ്ടൂർക്കോണം, ചെങ്കൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ.

നിയന്ത്രണങ്ങൾ ഇങ്ങനെ

സി.ആർ. സെഡ്-1

തിരുവള്ളൂർ, ഉള്ളിയേരി.

*മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ

*തൃശ്ശൂർ: പാവറട്ടി,

*തിരുവനന്തപുരം: ആണ്ടൂർക്കോണം, ചെങ്കൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ.

നിയന്ത്രണങ്ങൾ ഇങ്ങനെ

സി.ആർ.സഡ്-1

പുതുതായി ഒരു നിർമാണപ്രവർത്തനവും

അനുവദിക്കില്ല. എന്നാൽ കേന്ദ്ര

ആണവോർജ വകുപ്പിന്റെ പദ്ധതികൾ,

ട്രാൻസ്മിഷൻ ലൈൻ ഉൾപ്പടെയുള്ളവ

കടന്നുപോകുന്നതിനുള്ള പൈപ്പ്

ലൈനുകൾ തുടങ്ങിയവ നിർമിക്കാം.

സി.ആർ.സഡ്-2

റോഡുകളുടെയും കെട്ടിടങ്ങളുടെയും കരഭാഗത്തുള്ള പ്രദേശത്ത് കെട്ടിടങ്ങൾ നിർമിക്കാം. പ്രദേശത്തെ ലോക്കൽ ടൗൺ പ്ളാനുകളും രാജ്യത്തെ നിയമങ്ങളും പാലിക്കണം. ഉപ്പ് നിർമാണവുമായി ബന്ധപ്പെട്ട പ്ലാന്റുകൾ നിർമിക്കാം. ഭക്ഷ്യഎണ്ണ, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവ ഉൾപ്പെടെ അപകടസാധ്യതയില്ലാത്ത ഉത്പന്നങ്ങളുടെ സംഭരണത്തിനുള്ള സൗകര്യങ്ങൾ നിർമിക്കാം.

കടലിൽനിന്ന് കരഭാഗത്തേക്ക് 200 മീറ്ററും ജലാശയങ്ങളിൽനിന്ന് കരഭാഗത്തേക്ക് 100 മീറ്ററുമുള്ള പ്രദേശത്ത് ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. കെട്ടിടങ്ങളിൽ നിബന്ധനകളോടെ അറ്റകുറ്റപ്പണി നടത്താം. വേലിയേറ്റ നിരപ്പിൽനിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവാസ സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സമഗ്രമായ പദ്ധതിപ്രകാരം നിർമിക്കാൻ അനുവദിക്കും.


Post a Comment

0 Comments