Flash News

6/recent/ticker-posts

റിയാദ് മലപ്പുറം കൂട്ടായ്മ റിമാൽ പതിനഞ്ചാം വാർഷികം : കുടുംബ സംഗമവും വിവിധ മത്സരങ്ങളും നടത്തി.

Views
റിയാദ് മലപ്പുറം കൂട്ടായ്മ റിമാലിൻെറ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് കുടുംബസംഗമവും വിപുലമായ പരിപാടികളും സംഘടിപ്പിച്ചു . മലപ്പുറം‌ കളപ്പാടൻ  ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.

നാനൂറോളം‌ പേർ‌ പങ്കെടുത്ത‌ പരിപാടിയിൽ
 റിമാലിന്റെ അഭ്യുദയകാംക്ഷികളായ വിശിഷ്ട വ്യക്തിത്വങ്ങളും  സന്നിഹിതരായി.

റിയാദിലും മലപ്പുറത്തും റിമാൽ നടത്തിയ ജീവകാരുണ്യ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പ്രസന്റേഷനും അവതരിപ്പിച്ചു.
  റിമാൽ കുടുംബങ്ങൾക്ക് ആയുള്ള വിനോദപരിപാടികൾ വൈകുന്നേരം നാലര മണിക്ക് ആരംഭിച്ചു.   ചെറിയ കുട്ടികൾക്ക് മൂന്നു വിഭാഗങ്ങളിലായി ചിത്രരചനാ മത്സരവും മുതിർന്ന കുട്ടികൾക്ക്  മെമ്മറി ടെസ്റ്റും നടന്നു.   റിമാൽ വനിതാ അംഗങ്ങൾ സംഘടിപ്പിച്ച വൈവിധ്യമാർന്ന ഭക്ഷണ പ്രദർശനം ശ്രദ്ധേയമായി.      അസ്മ ഷുക്കൂർ, ആബിദ ലത്തീഫ്,‌ എസ്തർ ജെബിൻ,സുനീറ ടീച്ചർ, സജ്‌ന റഷീദ്, സൈനബ ഉമ്മർ, സലീന സലാം, അയിഷാബി ഉമ്മർ, സുബൈദ അമീർ,
ഷിംന മജീദ്, ഹന്ന ഫാത്തിമ കാടേങ്ങൽ,
ആയിഷ തമന്ന കാടേങ്ങൽ, മുൻഷിബ കെ കെ, ഫിദ കെ കെ, നഹ്‌ന കെ കെ, റഷദ എൻ.എം,
ആയിഷ നൗറിൻ കെ.കെ നേതൃത്വം നൽകി
  
 വൈകുന്നേരം ഏഴ് മണിക്ക്   മുഹമ്മദ്‌ റസിൻ, മുഹമ്മദ് റയാൻ റഷീദ് എന്നിവരുടെ ഖിറാഅത്തോട്  തുടങ്ങിയ ഔദ്യോഗിക പരിപാടി 
റിമാൽ സെക്രട്ടറി മുഹമ്മദ് കല്ലൻ ഉദ്ഘാടനം ചെയ്തു.
 മലപ്പുറം  യൂനിറ്റ് സെക്രട്ടറി  ഉമ്മർ കാടേങ്ങൽ  സ്വാഗത പ്രസംഗം നടത്തി. പ്രസിഡൻറ് അമീർ കൊന്നോല അധ്യക്ഷം വഹിച്ചു. 

  മൂന്നു സഹോദരങ്ങൾ ഹിമോഫീലിയ ബാധിച്ച തളർന്ന കുടുംബത്തിന് എക്സസൈസ് മെഷീൻ വാങ്ങുവാനുള്ള ധനസഹായം സദസ്സിൽ വച്ച് നൽകി റിമാലിന്റെ ഭാഗത്തുനിന്ന് റിമാൽ ട്രഷറർ മാലിക് കൂട്ടിലങ്ങാടി,‌ഗഫൂർ തേങ്ങാട്ട്,‌ റഫീഖ് പെരുവൻ കുഴി എന്നിവരും പൊന്മള പഞ്ചായത്തിലെ  ചാപ്പനങ്ങാടി പാലിയേറ്റീവ് കെയർ യൂണിറ്റിനെ പ്രതിനിധികളായ ഇ.വി അബ്ദുസ്സലാം, സാദിഖ് വട്ടപ്പറമ്പ് എന്നിവരും  കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ഡോക്ടർ സലിം കൊന്നോലയുടെ നേതൃത്വത്തിൽ പ്രെസൻറ്റേഷൻ അവതരണവും  ഇൻറർ ആക്ടീവ് സെഷനും നടന്നു.  സംഘടന  ആരംഭിക്കാൻ ഉണ്ടായ സാഹചര്യങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും സ്ഥാപക പ്രസിഡണ്ട് സലീം  കളപ്പാടൻ  വിവരിച്ചു.  മലപ്പുറത്തും പരിസരത്തുമുള്ള മുന്നൂറിലധികം നിത്യ രോഗികളെ  നേരിട്ട് സന്ദർശിച്ച് സഹായം നൽകുന്ന റിമാൽ സാന്ത്വനം പരിപാടിയെക്കുറിച്ച്   റഷീദ് കൊട്ടേക്കോടൻ വിശദമായ  വിവരണം നൽകി. പാലിയേറ്റീവ് ദിനത്തിൽ മലപ്പുറം പ്രദേശത്തുള്ള 12 പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് റിമാൽ  ധനസഹായം നൽകി.

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഗഫൂർതേങ്ങാട് ,  റഫീഖ്  പി.കെ എന്നിവർ മറുപടി നൽകി. സൗദിയിൽ നിയമപ്രശ്നങ്ങൾ കൊണ്ട് കുടുങ്ങിപ്പോയ നിരവധി പേരെ നാട്ടിൽ എത്തിക്കുകയും  മരണപ്പെട്ട റിമാൽ  അംഗങ്ങളുടെ കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം ഏർപ്പെടുത്തുകയും ചെയ്തു.

 കായിക ഫുട്ബോൾ    മേഖലകളിലെ അനുഭവങ്ങൾ  ലത്തീഫ്, അൽമറായി സൂജ  പൂളകണ്ണി, റാഫി വി.വി എന്നിവർ പങ്കുവെച്ചു.
2014  മുതൽ റിമാൽ കൗമാരപ്രായക്കാർക്ക് വേണ്ടി നടത്തിവരുന്ന ലഹരിവിരുദ്ധ ധാർമിക സെക്ഷനുകൾ പ്രോഗ്രാം കൺവീനർ ബഷീർ അറബി അനുസ്മരിച്ചു.  റിമാൽ രോഗ വിമുക്ത മലപ്പുറം ക്യാമ്പയിൻ റിയാദിലും  മലപ്പുറത്തും നടത്തിയ പരിപാടികളുടെ റിപ്പോർട്ട് ബഷീർ സമർപ്പിച്ചു. മലപ്പുറം ഗവൺമെൻറ് ഹൈസ്കൂളിൽ നടത്തിയ സൗജന്യ വൃക്കരോഗ  നിർണയ ക്യാമ്പിൽ ഇരുനൂറിലധികം പേര് പങ്കെടുത്തിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ  റിമാൽ ന്റെ ഇടപെടലുകൾ ഭാരവാഹികൾ വിവരിച്ചു. യാത്രാ പ്രതിസന്ധി പരിഹരിക്കാൻ  സി കെ അബ്ദുറഹ്മാനിന്റെ നേതൃത്വത്തിൽ നാല്  ചാർട്ടേർഡ് ഫ്ലൈറ്റുകൾ റിമാലിന്റെ  പേരിൽ ഓപ്പറേറ്റ് ചെയ്തിരുന്നു. ഉപജീവന പ്രതിസന്ധി നേരിട്ട  കുടുംബങ്ങളെ കണ്ടെത്തി റിമാൽ‌ സഹായം എത്തിച്ചു.

മത്സരവിജയികൾക്കുള്ള ദുബായ് ഗോൾഡ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ  ഉമ്മർ പാലെങ്ങര, മുഹമ്മദ് കുട്ടി മങ്കരത്തൊടി, ഇക്ബാൽ കൊന്നോല എന്നിവർ നൽകി. ഷക്കീല പി.കെ, ഇഹ്‌സാൻ കെ എം, നസ്മ ബഷീർ, മാജിദ മുഹമ്മദ്‌ വിധികർതൃത്വം നിർവ്വഹിച്ചു.
വി.വി റാഫി, മജീദ് കോൽമണ്ണ, പി.കെ മുഹമ്മദലി, ഹനീഫ വടക്കേമണ്ണ, ശരീഫ് പള്ളിക്കൽ,അനീസ് ബാബു കെ.കെ, സാദിഖ്അലി കെ.ടി ലത്തീഫ് മുസ്‌ലിയാർ,നിഹാൽ ബഷീർ, ബാപ്പു കാളമ്പാടി,  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സലാം കോഡൂർ നന്ദി. പറഞ്ഞു 

...


Post a Comment

0 Comments