Flash News

6/recent/ticker-posts

ഈ മൊബൈൽ ഫോണുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല

Views


ന്യൂയോർക്ക്: ഐഒഎസ് 10 അല്ലെങ്കിൽ ഐഒഎസ് 11 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിൽ അടുത്തമാസം മുതൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വരുന്ന ഒക്ടോബർ 24 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ഐഫോൺ5, ഐഫോൺ5സി ഉപയോക്താക്കൾ പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.

ഈ ഉപയോക്താക്കൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ തങ്ങളുടെ ഹാൻഡ്സെറ്റുകൾ ഐഒഎസ് 12ലേക്കോ അല്ലെങ്കിൽ പുതിയ പതിപ്പുകളിലേക്കോ അപ്ഗ്രേഡ് ചെയ്യണം. ഈ ഐഫോൺ മോഡലുകളിൽ പുതിയ ഐഒഎസ് ബിൽഡിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്നും മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. അതേസമയം വാട്‌സ്ആപ്പിന്റെ പുതിയ നിർദേശം ആപ്പിളിന്റെ ഭൂരിഭാഗം ഉപയോക്താക്കൾക്കും പ്രശ്‌നമാകില്ല. ഏകദേശം 89 ശതമാനം ഐഫോൺ ഉപയോക്താക്കളും ഐഒഎസ് 15ലേക്ക് മാറിയിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല 82% ആപ്പിൾ ഉപയോക്താക്കളും ഐഒഎസ് 15ലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. 4% ഉപയോക്താക്കൾ മാത്രമേ ഐഒഎസ് 13 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളൂ. ഐഫോൺ 5, ഐഫോൺ 5സി മോഡലുകളിൽ ഹാർഡ് വെയർ അപ്ഗ്രേഡിന് ചില പ്രശ്നങ്ങളുള്ളതാണ് വാട്സ്ആപ്പിന് സേവനം അവസാനിപ്പിക്കേണ്ടിവരുന്നത്. എന്നിരുന്നാലും ഐഫോണിന്റെ 5എസിനും അതിന് ശേഷമുള്ള മോഡലുകൾക്കും ഈ പ്രശ്നമില്ല. ഈ മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കും. വാട്സ്ആപ്പ് എഫ്എക്യു പേജിൽ ഈ മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഐഫോൺ 14 ഈ മാസം ഏഴിന് ലോകത്തിന് മുന്നിൽ അവതരിക്കും. ഫാർഔട്ട് എന്നാണ് ഐഫോൺ തങ്ങളുടെ പുതിയ ഇവന്റിനെ വിശേഷിപ്പിക്കുന്നത്. ഐഫോൺ 14യിൽ അടങ്ങിയ ഒരു ഫീച്ചറിന്റെ വിശേഷണമാണിതെന്നാണ് പറയപ്പെടുന്നത്. സെപ്തംബർ ഏഴിനെ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. ഐഫോൺ 14 അവതരണത്തിന് മുന്നോടിയായി ഐഫോൺ 13 മോഡലുകളുടെ വില കുറഞ്ഞിരുന്നു.



Post a Comment

0 Comments