Flash News

6/recent/ticker-posts

പോപ്പുലർ ഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Views
കൊച്ചി: പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹർത്താൽ നിയമവിരുദ്ധമായതിനാൽ  ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. അക്രമം തടയാൻ അടിയന്തര നടപടി വേണമെന്നും പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു.

കേസ്  29ന് പരി​ഗണിക്കും. മിന്നൽ ഹർത്താൽ കോടതിയലക്ഷ്യമാണെന്നും പൊതു ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു. രാജ്യവ്യാപകമായി എൻഐഎയും ഇ ഡിയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ  വീടുകളിലും റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.



Post a Comment

0 Comments