Flash News

6/recent/ticker-posts

സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

Views


🛑 സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

▪️ പരിക്കേറ്റവരുടെ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്നായിരുന്നു റിയാസിന്‍റെ പ്രസ്താവന. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. കുഴികളിൽ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ലെന്നും അദ്ദേഹം അറിയിച്ചു.

NH 183 , NH - 183A, NH-966B, NH-766, NH - 185 എന്നീ ദേശീയപാതകളുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.


Post a Comment

0 Comments