Flash News

6/recent/ticker-posts

അടുത്ത വർഷം മുതൽ രക്ഷിതാക്കള്‍ക്കും പാഠപുസ്തകം,കേരളത്തില്‍ തുടക്കം

Views
അടുത്ത  വർഷം മുതൽ  രക്ഷിതാക്കള്‍ക്കും പാഠപുസ്തകം,കേരളത്തില്‍ തുടക്കം


തൃശ്ശൂർ: ഒരു കൊല്ലംകൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകംകൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.
പൊതുവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലാണ് പുതുമയുള്ള നിർദേശമുള്ളത്. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇതോടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആകും.
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.ഇ.ആർ.ടി.യിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെങ്കിലും 25-ൽ കൂടുതൽ ഇതുവരെ ഒരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല.


Post a Comment

0 Comments