Flash News

6/recent/ticker-posts

റോഡിലിറങ്ങി ഓണാഘോഷം; ഗതാഗതതടസ്സം; തല്ലിയോടിച്ച് പോലീസ്.

Views

പരപ്പനങ്ങാടി: റോഡ് ബ്ലോക്ക് ചെയ്തു ഓണാഘോഷം കെങ്കേമമായപ്പോൾ നടുറോഡിൽ കുടുങ്ങി വാഹന യാത്രക്കാർ. ഒടുവിൽ പോലീസ് എത്തി  കോളജ് വിദ്യാർഥികളെ തല്ലിഓടിച്ചു.  പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജിലെ വിദ്യാർഥികളെയാണ് പൊലീസ് ഓടിച്ചത്.

ഓണാഘോഷത്തോടനബന്ധിച്ച് നടത്തിയ ഘോഷയാത്രക്കിടയിലാണ് സംഭവം. ആൺകുട്ടികളും പെൺകുട്ടികളും അടക്കം യൂണിഫോമിൽ തന്നെയാണ് റോഡിൽ ഇറങ്ങിയത്. ഇതോടെ റോഡിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ലാത്തിയുമായി പോലീസ് എത്തിയതോടെ വിദ്യാർത്ഥികൾ ചിതറിയോടി. അനുമതി ഇല്ലാതെ റോഡിൽ ആഘോഷം നടത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.



Post a Comment

0 Comments