Flash News

6/recent/ticker-posts

വേങ്ങര സ്വദേശി ഡോ. അബ്ബാസ് പനക്കൽ ഇംഗ്ലണ്ടിലെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു

Views

"വേങ്ങരക്ക് ഇത് അഭിമാന നിമിഷം"

 വേങ്ങര സ്വദേശി ഡോ. അബ്ബാസ് പനക്കൽ ഇംഗ്ലണ്ടിലെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്തു


ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവ് ഡയറക്ടറും അബുദാബി ആസ്ഥാനമായ വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിലിലെ മുതിർന്ന ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കൽ സർറി സർവകലാശാലയിൽ (University of Surrey) റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 

യൂനിവേഴ്‌സിറ്റി കേന്ദ്രത്തിന്റെ ഭാവി പ്രവർത്തനവും നയങ്ങളും ആസൂത്രണ പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് ഡോ. അബ്ബാസ് മാർഗനിർദേശങ്ങൾ നൽകും. രണ്ട് വർഷത്തേക്കാണ് നിയമനം. വേങ്ങര കണ്ണാട്ടിപടി സ്വദേശിയാണ് അബ്ബാസ്. 

വ്യത്യസ്‌ത വിശ്വാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ സാംസ്‌കാരികമായ വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റികളുടെ സൗഹൃദങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റിയിലെ അക്കാദമിക് ഫെല്ലോ കൂടിയായ ഡോ. അബ്ബാസ് പറഞ്ഞു. 

റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ അതിന്റെ പുതിയ പ്രവർത്തന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ഈ അവസരത്തിൽ, ഡോ. പനക്കൽ ഉപദേശകസ്ഥാനത്ത് വരുന്നത് ഏറെ പ്രതീക്ഷനൽകുന്നുവെന്നും സർറിയൂനിവേഴ്‌സിറ്റി ഡീൻ അലക്‌സാണ്ടർ ഗോൾഡ്‌ബെർഗ് പ്രസ്താവനയിൽ പറഞ്ഞു.

എട്ട് വിശ്വാസ വിഭാഗങ്ങളിൽനിന്നും ഇതര മാനവിക പാരമ്പര്യത്തിൽ നിന്നുമുള്ള 22 പേരടങ്ങുന്ന സംഘമാണ് ഉപദേശകസമിതിയിലുള്ളത്. മലേഷ്യ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവിന്റെ ഡയറക്ടർ എന്ന നിലയിൽ ഡോ. അബ്ബാസ് പനക്കൽ, ഐക്യരാഷ്ട്രസഭയുടെ സംരംഭങ്ങൾ, മലേഷ്യൻ പ്രധാനമന്ത്രിയുടെ യൂനിറ്റി ആൻഡ് ഇന്റഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.


Post a Comment

0 Comments