Flash News

6/recent/ticker-posts

ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിന് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു സി.ഐ.ടി.യു പ്രതിഷേധം.

Views
ജോലി ഒഴിവാക്കി
ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിന് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു സി.ഐ.ടി.യു പ്രതിഷേധം.

 തിരുവനന്തപുരം കോർപറേഷൻ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം നടത്തിയത്. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. സംഭവത്തിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. 

തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫിസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം.
 ഓഫിസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. 
അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണു ജീവനക്കാരെ പ്രകോപിപ്പിച്ചത്. 

*ശുചീകരണ ജോലി കഴിഞ്ഞെത്തിയ*
 സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്.
 ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്റെ ന്യായീകരണം.


Post a Comment

0 Comments