Flash News

6/recent/ticker-posts

വേങ്ങര സ്വദേശിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതായി പരാതി.

Views
വേങ്ങര സ്വദേശിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതായി പരാതി.


വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വിഷ്‌ണുവിനെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതായി പരാതി. 

ദേശീയപാത പയ്യോളിയില്‍ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. 

കാർ തടഞ്ഞുനിർത്തി സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വിഷ്‌ണുവിനെയാണ് (27) സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടെ തടഞ്ഞത്.
പയ്യോളി ക്രിസ്‌ത്യൻ പള്ളിക്ക് സമീപത്ത് കാറിലെത്തിയ സംഘം ഇന്നോവ കാറില്‍ സഞ്ചരിച്ച വിഷ്‌ണുവിനെ ഭീഷണിപ്പെടുത്തി തടഞ്ഞുനിർത്തുകയായിരുന്നു. ഇവര്‍ തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചതായും വിഷ്‌ണു പരാതിയിൽ പറയുന്നു. തുടർന്ന് ഇരുവാഹനങ്ങളും മുചുകുന്ന് ഭാഗത്തേക്ക് കൊണ്ടുപോയതിന് ശേഷം സംഘം വാഹനം പൂർണമായി പരിശോധിച്ച ശേഷം തിരിച്ചുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സംശയിക്കുന്നത്. 

പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments