Flash News

6/recent/ticker-posts

ലൈസൻസ് വേണമെങ്കിൽ രണ്ടാഴ്ചത്തെ ക്ലാസ്സ്‌ നിർബന്ധം ; വിജ്ഞാപനമിറക്കി

Views
ലൈസൻസ് വേണമെങ്കിൽ രണ്ടാഴ്ചത്തെ ക്ലാസ്സ്‌ നിർബന്ധം ; വിജ്ഞാപനമിറക്കി

ഇരുചക്ര വാഹന ലൈസന്‍സിന് തിയറി, പ്രായോഗിക പരിശീലനം കര്‍ശനമാക്കി ഗതാഗത മന്ത്രാലയം. ഇതിന്റെ അടിസ്ഥാനത്തില്‍ 20 സെഷനുകളായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറിയും, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിംഗ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്. അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിംഗ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴ് സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Post a Comment

1 Comments