Flash News

6/recent/ticker-posts

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്.

Views

മലപ്പുറം: ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന് ‍ സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ജി.എസ്.ടി കോഴ്‌സ് സൗജന്യമായി ലഭ്യമാക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച്‌ നേരിട്ട് കോഴ്‌സ് നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും ഇതിലൂടെ മലപ്പുറത്തിന് സ്വന്തം.
ഐ.സി.എ.ഐയുടെ ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ് സി.എ/ സി.എം.എ കോളജാണ് ബൃഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്ലസ്ടു പഠനം കഴിയുന്നതിന് മുന്‍പ് തന്നെ ജി.എസ്.ടി കോഴ്‌സ് പഠിപ്പിച്ച്‌ രാജ്യത്തെ ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പ്ലസ്ടു കഴിയുന്നതോടെ ജി.എസ്.ടി, റിട്ടേര്‍ണ്‍ ഫയലിങ്, ടാക്‌സേഷന്‍, അക്കൗണ്ട്‌സ്/ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ ജോലിയിലേക്ക് പ്രാപ്തമാക്കിയെടുക്കുക എന്നതാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
ഐ.സി.എ.ഐ ഓള്‍ ഇന്ത്യ പ്രസിഡന്റ് സി.എം.എ രാജു.പി.അയ്യര്‍ ഒപ്പു വെച്ച ധാരണാപത്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഒപ്പു വച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പേഴ്‌സണ്‍ നസീബ അസീസ് മയ്യേരി അധ്യക്ഷനായി. ഐ.സി.എ.ഐക്ക് വേണ്ടി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം & ചെയര്‍മാന്‍ ഓഫ് ഇന്റര്‍നേഷണല്‍ അഫയേര്‍സ് സി.എം.എ എച്ച്‌ പത്മനാഭന്‍, ആര്‍.ക്കെ ജയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ടി അഷ്‌റഫ്, ടി.പി ഹാരിസ്, ഐ.സി.എം.എസ് ഡയറക്ടര്‍മാരായ അനസ്, സല്‍മാന്‍, ഒ.എം സി.കെ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇപ്പോള്‍ പ്ലസ്ടു കൊമേഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്രാഷ് കോഴ്‌സ് ഇന്‍ ജി.എസ്.ടി. 32 മണിക്കൂറാണ് കാലാവധി. ഹയര്‍ സെക്കന്‍ഡറി അവധി ദിവസങ്ങളില്‍ പരമാവധി മൂന്ന് മണിക്കൂര്‍. നാല് വിദ്യാഭ്യാസ ഉപജില്ലകളിലും ഏതെങ്കിലും ഒരു കേന്ദ്രത്തിലാണ് പഠന കേന്ദ്രം. സ്‌കൂള്‍, സബ്ജില്ല എന്നിങ്ങനെ രണ്ട് തലങ്ങളിലായിട്ടുള്ള രണ്ട് എഴുത്ത് പരീക്ഷകളിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂള്‍ തല സ്‌ക്രീനിങ് ടെസ്റ്റ് 25 മിനുറ്റ് ദൈര്‍ഘ്യമുള്ള 20 ചോദ്യങ്ങള്‍ അടങ്ങുന്നതായിരിക്കും.
സെപ്തംബര്‍ അവസാന പത്ത് ദിവസത്തിനിടയില്‍ എല്ലാ സ്‌കൂളുകളിലും ഒരേ ദിവസമായിരിക്കും സ്‌കൂള്‍ തല പരീക്ഷ നടക്കുക. സ്‌കൂള്‍ തലത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഒരു പോലെ നേടുന്ന മുഴുവന്‍ പേരെയോ, ചുരുങ്ങിയത് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്നവരേയോ സബ് ജില്ലാ തല പരീക്ഷക്ക് യോഗ്യത നല്‍കും. സബ് ജില്ലാ സ്‌ക്രീനിങ് ടെസ്റ്റ് 50 മിനുറ്റ് ദൈര്‍ഘ്യമുള്ള 40 ചോദ്യങ്ങളുടെതായിരിക്കും. സെപ്തംബര്‍ അവസാന വാരത്തില്‍ നാല് വിദ്യാഭ്യാസ ഉപജില്ലകളിലും ഒരേ ദിവസം ഉപജില്ലാതല പരീക്ഷ നടക്കും. ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയവരില്‍ നിന്ന് മുഖാമുഖ അഭിമുഖത്തിലൂടെ ഒരോ വിദ്യാഭ്യാസ ഉപജില്ലകളിലും 50 പേരെ തെരഞ്ഞെടുക്കും.
സെപ്തംബര്‍ ആദ്യവാരത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ ആദ്യ വാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. നാല് വിദ്യാഭ്യാസ ഉപജില്ലകളിലും തെരഞ്ഞെടുക്കുന്ന ഒരു കേന്ദ്രത്തില്‍ ക്ലാസുകള്‍ നടുക്കും. ഹയര്‍ സെക്കന്‍ഡറി അവധി ദിവസങ്ങളിലെ പരമാവധി മൂന്ന് മണിക്കൂര്‍ സമയം ഉപയോഗപ്പെടുത്തി ഡിസംബറിനകം ക്ലാസ് പൂര്‍ത്തീകരിക്കും. ഉടനെ പരീക്ഷ നടത്തി ഫല പ്രഖ്യാപനവും പ്ലസ്ടു വിദ്യാഭ്യസം പൂര്‍ത്തിയാക്കും മുന്‍പ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും.


Post a Comment

0 Comments