Flash News

6/recent/ticker-posts

പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Views


പെരുവള്ളൂർ :പിതാവിനോപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപറമ്പ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ്‌ റിഷാന്റെ(11)മൃതദേഹ മാണ് കിട്ടിയത്.

പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ  കുട്ടിയെ കിട്ടി. തിരുരങ്ങടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.



Post a Comment

0 Comments