Flash News

6/recent/ticker-posts

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Views
ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യാത്രയിലൂടെ രാജ്യത്ത് രാഹുൽ ഗാന്ധി വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര ജനങ്ങളിൽ ദേശീയ ബോധം ഉണർത്തുമെന്നും കുഞ്ഞാലിക്കുട്ടി  പ്രതികരിച്ചു.
ജനങ്ങളുടെ ഹൃദയത്തിലാണ് കോൺഗ്രസ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി, സംഘപരിവാർ ശക്തികൾ രാജ്യത്ത് വർഗീയത പരത്തുന്നു. വർഗീയക്കെതിരായ പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു. സ്വതന്ത്ര സമര ചരിത്രം ഇല്ലാതാവാത്തടത്തോളം കാലം, നെഹ്‌റു കുടുംബത്തിന്റെയും പ്രാധാന്യം ഇല്ലാതാവില്ല. കോൺഗ്രസിന്റെ പ്രസിഡന്റ് ആരാവും എന്നത് ജനാതിപത്യ രീതിയിൽ അവർ കൈകാര്യം ചെയ്തോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനമാണ്. രാവിലെ 7 മണിക്ക് നാഗർകോവിൽ സ്‌കോട്ട് കോളേജിൽ നിന്ന് ആരംഭിച്ച പദയാത്ര 10.30 ഓടെ വിശ്രമത്തിനായി പുലിയൂർ കുറിച്ചിയിൽ തങ്ങും. തുടർന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ മുളകുംമൂട് സമാപിക്കും. യാത്രയുടെ വിശ്രമവേളകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായും, സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. ഇന്ന് ഉച്ചക്ക് രാഹുൽ മാധ്യമങ്ങളെയും കാണുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്നതാണ് പദയാത്രയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.



Post a Comment

0 Comments