Flash News

6/recent/ticker-posts

വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ കൗമാരക്കാരായ രണ്ടുപേര്‍ പിടിയില്‍.

Views


മലപ്പുറം: പറങ്കിമൂച്ചിക്കലിലെ തുണിക്കടയുടെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്ത് വില്‍പനക്കുവെച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ കൗമാരക്കാരായ രണ്ടുപേര്‍ പിടിയില്‍. 2021 നവംബര്‍ 28ന് നടന്ന മോഷണത്തില്‍ കടയുടമയുടെ പരാതിയില്‍ മലപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.
കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൗമാരക്കാരായ പ്രതികള്‍ പിടിയിലായത്. പിടിയിലായവരെ നിയമനടപടികള്‍ക്ക് ശേഷം കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എസ്.ഐ അബ്ദുല്‍ നാസിര്‍, എ.എസ്.ഐ സിയാദ് കോട്ട, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹാരിസ്, രതീഷ് കുമാര്‍, സി.പി.ഒ ദിനു, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ ഗിരീഷ്, ഷഹേഷ്, ജസീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



Post a Comment

0 Comments