Flash News

6/recent/ticker-posts

ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിന് മലയാളത്തിന്റെ മഹാനടൻ പ്രിയപ്പെട്ട മമ്മൂക്കക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..

Views
ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തിന് മലയാളത്തിന്റെ മഹാനടൻ പ്രിയപ്പെട്ട മമ്മൂക്കക്ക്  ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..



മമ്മൂട്ടി എന്ന വ്യക്തിത്വത്തെക്കുറിച്ച് എഴുതാൻ മലയാളം ഭാഷാ നിഘണ്ടുവിൽ പുതിയ വാക്കുകൾ തിരയേണ്ടി വരും കാരണം അത്രക്കും വാനോളം പുകഴ്ത്തപ്പെട്ട വ്യക്തി പ്രഭാവം.
ഒരു കാര്യം മാത്രം മതി ഈ ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് മനസ്സിലാക്കാൻ
ചില സിനിമകളിലെ തീവ്രമായ അഭിനയ മുഹൂർത്തം കണ്ട് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിനന്ദിച്ച് പോയത് ഈ മഹാനടൻ്റെ നടനത്തിന് മുമ്പിൽ മാത്രമായിരിക്കും.

അച്ഛനായി, മകനായി, ഭർത്താവായി, ഏട്ടനായി, അദ്ധേഹം അഭ്രപാളികളിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.
1971 ൽ അനുഭവങ്ങൾ പാളിച്ചകളിൽ സജിൻ എന്ന പേരിൽ അഭിനയം തുടങ്ങുമ്പോൾ ശബ്ദം ശരിയല്ലെന്ന് പറഞ്ഞ് മറ്റാളുകളെ കൊണ്ട് ഡബ് ചെയ്യിച്ചിരുന്നു
പക്ഷെ പിൽക്കാലത്ത് മലയാള സിനിമയിലെ ഘനഗംഭീരവും, സ്ഫുടമായതുമായ ശബ്ദ മുള്ള മറ്റൊരു നടൻ ഇല്ല എന്ന് കാലം സാക്ഷിയാകുകയായിരുന്നു.

അദ്ധേഹത്തിൻ്റെ ജീവചരിത്രം വിവരിക്കേണ്ട ആവശ്യമില്ല മലയാളികൾക്കത് മനപാഠമാണ്
6 ഭാഷകളിലായി 400ൽ അധികം സിനിമകൾ
3 തവണ ദേശീയ അവാർഡുകൾ
7 തവണ സംസ്ഥാന അവാർഡുകൾ
1998 ൽ പത്മശ്രീ
കേരള, കാലിക്കറ്റ്  സർവ്വകലാശാലകളുടെ ഡബിൾ ഡോക്ടറേറ്റ്
പക്ഷേ നേടിയ പുരസ്കാരങ്ങളെക്കാളും തഴയപ്പെട്ടവയായിരിക്കും കൂടുതലും
29 തവണ ദേശീയ അവാർഡ് ലിസ്റ്റിൽ വരുകയും 15 തവണ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്ത ഇന്ത്യയിലെ ഒരേയൊരു നടൻ മമ്മൂട്ടി മാത്രമായിരിക്കും

ആരൊക്കെ തഴഞ്ഞാലും മലയാളികളുടെ മനസ്സിൽ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ആ മുഖം മിന്നി മറയാറുണ്ട്.  ഒരിക്കൽ അദ്ധേഹം ഗാനഗന്ധർവ്വൻ ദാസേട്ടനെക്കുറിച്ച് പറഞ്ഞ വാക്കുകൾ "യേശുദാസ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമ്മളൊക്കെ ജീവിക്കുക എന്നതാണ് നമ്മുടെ ഭാഗ്യം"
ആ വാക്കുകൾ കടമെടുത്താൽ മമ്മൂട്ടി എന്ന മലയാളത്തിൻ്റെ മഹാനടൻ നമ്മുടെ സ്വന്തം മമ്മൂക്ക ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമ്മളൊക്കെ ജീവിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ ഭാഗ്യം.




Post a Comment

0 Comments