Flash News

6/recent/ticker-posts

മഴയത്ത് വീട്ടിൽ പോകാനുള്ള ധൃതിയിൽ ജുവലറി പൂട്ടാൻ ഉടമ മറന്നു, രാത്രി ഒന്നരയ്ക്ക് പൊലീസ് വിളിച്ചുണത്തി കൊണ്ടുവന്ന് പൂട്ടിച്ചു.

Views
പയ്യന്നൂർ: രാത്രി വീട്ടിലേക്ക് പോകാനുള ഒരുക്കത്തിനിടെ ജുവലറി പൂട്ടുവാൻ മറന്നുപോയ ഉടമയെ പൊലീസ് പാതിരാത്രിയിൽ വിളിച്ചുവരുത്തി പൂട്ടിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. തായിനേരി സ്വദേശിയുടെ ഉടമസ്ഥതയിൽ സെന്റ് മേരീസ് സ്കൂൾ ജംഗ്ഷന് സമീപമുള്ള സ്ഥാപനമാണ് രാത്രി പൂട്ടാതിരുന്നത്.

മഴ കാരണം വീട്ടിലേക്ക് പോകാനുള ഒരുക്കത്തിനിടെ പൂട്ടുവാൻ മറന്നു പോവുകയായിരുന്നുവത്രെ. വ്യാഴാഴ്ച പുലർച്ചെ 1.30 മണിയോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സമീപ നാളുകളായി മോഷ്ടാക്കൾ വിലസുന്ന പയ്യന്നൂരിൽ ജുവലറിക്ക് താഴിടാതെ കണ്ടത് പൊലീസിനെ വിഷമവൃത്തത്തിലാക്കി. തുടർന്നാണ് ഉടമയെ ബന്ധപ്പെട്ടത്. സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് മനസിലാക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഉടമയുടെ ഫോൺ നമ്പർ ഇല്ലാതിരുന്നതും വിനയായി. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടമയുടെ നമ്പർ കണ്ടെത്തി വിളിച്ചുവരുത്തി ജുവലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചു പോയത്.


Post a Comment

1 Comments

  1. ഒരു ജ്വല്ലറി പോയിട്ട് ചെറിയൊരു തട്ടുകട നടത്താനുള്ള യോഗ്യത പോലും ഈ ജ്വല്ലറിയുടമക്ക് ഇല്ല എന്ന് പറയാതെ വയ്യ . പോലീസുകാർക്ക് നന്ദി . ഇന്ത്യയിൽ ഏറ്റവും നല്ല പോലീസുകാർ എവിടെ എന്ന് ചോദിച്ചാൽ അത് കേരളത്തിൽ തന്നെ എന്ന് നിസ്സംശയം പറയാം . എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ അത് പോലീസിനെ ഭരിക്കുന്ന രാഷ്ട്രീയ തൊഴിലാളികളുടെ വീഴ്ചകൾ മാത്രമാണ് .

    ReplyDelete