Flash News

6/recent/ticker-posts

കെഫോൺ വീടുകളിലേക്ക്‌ ; ആദ്യഘട്ടം 14,000 കണക്‌ഷൻ ; നിയോജകമണ്ഡലത്തിൽ 100 വീതം വീടിന്‌ സേവനം

Views
കെഫോൺ വീടുകളിലേക്ക്‌ ; ആദ്യഘട്ടം 14,000 കണക്‌ഷൻ ; നിയോജകമണ്ഡലത്തിൽ 100 വീതം വീടിന്‌ സേവനം



തിരുവനന്തപുരം | എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പുവരുത്തുന്ന കെ–-ഫോൺ  ഇന്റർനെറ്റ്‌ കണക്‌ഷൻ വീടുകളിലേക്ക്‌. ആദ്യഘട്ടത്തിലെ 14,000 കുടുംബത്തിന്റെ പട്ടിക തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങളോട്‌ നിർദേശിച്ച്‌ സർക്കാർ ഉത്തരവിറക്കി. 140  മണ്ഡലത്തിൽനിന്നും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 100 വീതം കുടുംബത്തെ തെരഞ്ഞെടുക്കും.

കെ–-ഫോൺ പോയിന്റ്‌ ഓഫ്‌ പ്രസൻസുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ്‌ പരിഗണിക്കുക. പട്ടികജാതി വിഭാഗങ്ങൾക്ക്‌ 10 ശതമാനവും പട്ടിക വർഗ വിഭാഗങ്ങൾക്ക്‌ മൂന്നു ശതമാനവും മുൻഗണനയുണ്ട്‌. ഒരു വിഭാഗത്തിൽ നിശ്ചയിച്ച എണ്ണം ലഭ്യമായില്ലെങ്കിൽ മറ്റേതിൽനിന്ന്‌ പരിഗണിക്കും. രണ്ടിലുമില്ലെങ്കിൽ പൊതുവിഭാഗത്തിന്‌ അനുവദിക്കും.

സെക്കൻഡിൽ 10 മുതൽ 15 എംബി വേഗത്തിൽ 1.5 ജിബി ഡാറ്റ ദിവസേന സൗജന്യമായി ലഭിക്കും. 30,000 സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റർനെറ്റ്‌ ശൃംഖലയിൽ എത്തും. ആവശ്യം പരിശോധിച്ച്‌ 10 മുതൽ 100 എംബിപിഎസ്‌ വരെ വ്യത്യസ്‌ത ബാൻഡ്‌വിഡ്‌ത്തിലായിരിക്കും കണക്‌ഷൻ. 25,032 ഓഫീസിൽ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. 9965 ഓഫീസിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കി. തിരുവനന്തപുരം പുല്ലമ്പാറ പഞ്ചായത്തിൽ മുഖ്യമന്ത്രി നടത്തിയ -പൂർണ ഡിജിറ്റൽ പഞ്ചായത്ത്‌ പ്രഖ്യാപന ചടങ്ങ്‌ കെ–-ഫോൺ നെറ്റ്‌ വർക്കിൽ സംപ്രേഷണംചെയ്‌തു.

22,717 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിൽ 17,155 കിലോമീറ്റർ പൂർത്തിയായി. 2100 കിലോമീറ്ററിൽ പുരോഗമിക്കുന്നു. 375 പോയിന്റ്‌സ്‌ ഓഫ്‌ പ്രസൻസിൽ 346 എണ്ണം പൂർത്തിയായതായി നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. നെറ്റ് വർക്ക് ഓപ്പറേഷൻ സെന്റർ കളമശേരിയിൽ സജ്ജമാണ്‌. 1548 കോടി രൂപയാണ്‌ പദ്ധതി അടങ്കൽ.




Post a Comment

0 Comments