Flash News

6/recent/ticker-posts

അസാധാരണ നടപടിയുമായി ​ഗവർണർ; കേരളസർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു

Views
അസാധാരണ നടപടിയുമായി ​ഗവർണർ; കേരളസർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോ​ഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ നോമിനേറ്റ് ചെയ്ത സെനറ്റ് അം​ഗങ്ങളെ ​ഗവർണർ പിൻവലിച്ചു. 

​ഗവർണറുടെ അന്ത്യശാസന മറികടക്കാനായാണ് അം​ഗങ്ങൾ യോ​ഗത്തിൽ നിന്നു വിട്ടുനിന്നത്. പിന്നാലെയാണ് ​ഗവർണറുടെ അസാധാരണ നടപടി. 15 അം​ഗങ്ങളെയാണ് പിൻവലിച്ചത്. ഇന്നു മുതൽ ഇവർ അയോ​ഗ്യരാണെന്ന് കാണിച്ച് ​ഗവർണർ വിസിക്ക് കത്ത് നൽകി. 

ക്വാറം തികയാതെ പിരിഞ്ഞതിനെ തുടർന്നു യോ​ഗത്തിൽ ആരൊക്കെ പങ്കെടുത്തു പങ്കെടുത്തില്ല എന്ന കാര്യം വിസിയോട് ​ഗവർണർ അന്വേഷിച്ചിരുന്നു. പട്ടിക പരിശോധിച്ചപ്പോൾ നോമിനികളായ അം​ഗങ്ങളിൽ മൂന്ന് പേർ മാത്ര​മാണ് പങ്കെടുത്തതെന്ന് കണ്ടെത്തി. ഇതോടെയാണ് യോ​ഗത്തിൽ പങ്കെടുക്കാത്ത നോമിനികളെ പിൻവലിക്കാൻ അദ്ദേഹം തീരുമാനം എടുത്തത്. 

പൻവലിക്കപ്പെട്ട അം​ഗങ്ങളിൽ അഞ്ച് പേർ സിന്റിക്കേറ്റ് അം​ഗങ്ങൾക്കൂടിയാണ്. ആ സ്ഥാനവും അവർക്ക് നഷ്ടമാകും. 

അടുത്ത മാസം നാലിന് സെനറ്റ് യോ​ഗം ചേർന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രിയും വിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെയാണ് ​ഗവർണറുടെ അപൂർവ നടപടി.



Post a Comment

0 Comments