Flash News

6/recent/ticker-posts

ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ; പോളിംഗ് സ്റ്റേഷനുകളിൽ ഒക്ടോബർ 16 ന് ക്യാമ്പ്

Views
ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ; പോളിംഗ് സ്റ്റേഷനുകളിൽ ഒക്ടോബർ 16 ന്  ക്യാമ്പ്


വോട്ടർ ഐഡി ആധാർ കാർഡ് ബന്ധിപ്പിക്കൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ   ഭാഗമായി  ഒക്ടോബർ 16 ന്  ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളുടെയും കുടുംബശ്രീയുടെയും - സഹകരണത്തോടെ  എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഓഫീസർമാരും വില്ലേജ് ഓഫീസ് ജീവനക്കാരും സംയുക്തമായാണ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതുവരെ  ലിങ്കിങ്ങ് പൂർത്തീകരിക്കാത്ത വോട്ടർമാർ ക്യാമ്പിലെത്തി ഈ അവസരം - വിനിയോഗിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം നടന്നു വരുന്ന ആധാർ  ഐഡി കാർഡ് ബന്ധിപ്പിക്കൽ ജില്ലയിൽ 34.69% പൂർത്തീകരിച്ചു. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി  ഉറപ്പാക്കൽ എന്നിവയാണ്  ഇതിന്റെ ലക്ഷ്യം. നിലവിൽ ബൂത്ത് ലെവൽ ഓഫീസർമാർ ഭവന സന്ദർശനം നടത്തിയും വോട്ടർ ഹെൽപ്പ് ലൈൻ എന്ന മൊബൈൽ ആപ്പിലൂടെയും വോട്ടർ പോർട്ടൽ (www.nvsp.in) വഴിയും വോട്ടർ ഐഡി ആധാർ കാർഡ് ബന്ധിപ്പിക്കൽ നടത്തിവരുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ ആകെയുളള 2526475  വോട്ടർമാരിൽ നിലവിൽ 876584 വോട്ടർമാർ  ഇതിനോടകം തന്നെ ലിങ്കിങ്ങ് പൂർത്തീകരിച്ചിട്ടുണ്ട്.
നിലവിൽ പട്ടികജാതി പട്ടികവർഗ്ഗ കോളനികളും റസിഡൻസ് അസോസിയേഷനുകളിലും ക്യാമ്പുകൾ നടക്കുന്നുണ്ട്. 

കോഴിക്കോട് ജില്ലയിലെ എല്ലാ വില്ലേജ്, താലൂക്ക് ഓഫീസുകളിലും ജില്ലാ ഇലക്ഷൻ വിഭാഗത്തിലും (കലക്ടറേറ്റ്) വോട്ടർ ഐഡി കാർഡും ആധാർ കാർഡ് ലിങ്കിങ്ങുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്  പ്രവർത്തിച്ചു വരുന്നുണ്ട്.



Post a Comment

0 Comments