Flash News

6/recent/ticker-posts

രാത്രിയുള്ള വിനോദയാത്ര വിലക്കിയ ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍; 2007ലെ നിര്‍ദേശം 2013ല്‍ തിരുത്തി

Views
രാത്രിയുള്ള വിനോദയാത്ര വിലക്കിയ ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍; 2007ലെ നിര്‍ദേശം 2013ല്‍ തിരുത്തി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദ യാത്രയ്ക്ക് രാത്രിയില്‍ പോകുന്നത് വിലക്കിയുള്ള ഉത്തരവ് അട്ടിമറിച്ചത് സര്‍ക്കാര്‍ തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 2007-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ രാത്രി യാത്ര വിലക്കിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 2013-ല്‍ ഇറക്കിയ സര്‍ക്കുലറില്‍ ഈ നിര്‍ദേശം ഒഴിവാക്കിയെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്.

രാത്രിയാത്ര വേണ്ടന്നത് ഉള്‍പ്പെടെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 16 മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു 2007-ലെ ഉത്തരവ്. എന്നാല്‍ 2013-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ രാത്രിയാത്രാ നിരോധന നിര്‍ദേശം ഒഴിവാക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഈ നിര്‍ദേശം ഒഴിവാക്കിയെന്നതിന്റെ കാരണം വ്യക്തമല്ല.

ഒരുദിവസത്തെ താമസത്തിനുള്ള ചെലവ് ഒഴിവാക്കാനാണ് പലപ്പോഴും സ്‌കൂള്‍ അധികൃതര്‍ വിനോദ യാത്രയ്ക്ക് രാത്രി യാത്ര തിരഞ്ഞെടുക്കുന്നത്. ഇത്തരം യാത്രകള്‍ അപകടങ്ങളിലേക്ക് പോകുന്നുവെന്നാണ് സമീപകാലത്തെ സംഭവങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ അഞ്ച് കുരുന്നുകളുടെയടക്കം വിലപ്പെട്ട ഒമ്പത് ജീവനുകളാണ് നഷ്ടമായത്. ഈ അപകടത്തിന്‌ പിന്നാലെ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം വിദ്യഭാസ മന്ത്രി വി ശിവന്‍കുട്ടിയും നല്‍കിയിരുന്നു.


Post a Comment

0 Comments