Flash News

6/recent/ticker-posts

സൂര്യഗ്രഹണം ദൃശ്യമായി; ഇനി 2027ൽ വൈകിട്ട് 4.19ന് അമൃത്സറിലാണ് രാജ്യത്ത് ആദ്യമായി ഗ്രഹണം കണ്ടത്

Views

വൈകിട്ട് 4.19ന് അമൃത്സറിലാണ് രാജ്യത്ത് ആദ്യമായി ഗ്രഹണം കണ്ടത്.

ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. ഇന്ത്യയിൽ ഗ്രഹണം ഏകദേശം 2 മണിക്കൂറോളം ദൃശ്യമായിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് കണ്ടു. കേരളത്തിലും ചെറിയ രീതിയിൽ ഗ്രഹണം ദൃശ്യമായി. 

വൈകിട്ട് 4.19ന് അമൃത്സറിലാണ് രാജ്യത്ത് ആദ്യമായി ഗ്രഹണം കണ്ടത്. അതേസമയം, മുംബൈയിൽ വൈകിട്ട് 6.09 വരെ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. മിക്ക സ്ഥലങ്ങളിലും സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സൂര്യഗ്രഹണം കണ്ടിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ കണക്കനുസരിച്ച്, ഇന്നത്തെ സൂര്യഗ്രഹണം യൂറോപ്പ്, വടക്ക്-കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ദൃശ്യമായിരുന്നു. 

അടുത്ത സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ ദൃശ്യമാകും. അത് ഒരു പൂർണ്ണ ഗ്രഹണമായിരിക്കും.



Post a Comment

0 Comments