Flash News

6/recent/ticker-posts

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്:കേരളത്തിലെ 310 ല്‍ 294 പേര്‍ വോട്ട് ചെയ്തു,എല്‍ദോസ് കുന്നപ്പള്ളി ഒളിവില്‍

Views
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്:കേരളത്തിലെ 310 ല്‍ 294 പേര്‍ വോട്ട് ചെയ്തു,എല്‍ദോസ് കുന്നപ്പള്ളി ഒളിവില്‍

തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ആകെ 310 പേരുള്ളതില്‍ 294 പേര്‍ വോട്ട് ചെയ്തു..ബലാത്സംഗ കേസില്‍ പ്രതിയായതിനെതുടര്‍ന്ന് ഒളവില്‍ കഴിയുന്ന പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.കണ്ണൂരില്‍ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല.

പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന
ഷാനിമോള്‍ ഉസ്മാന്‍ ( ആന്‍ഡമാന്‍), നെയ്യാറ്റിന്‍കര സനല്‍ (തമിഴ്നാട്), ജോണ്‍സണ്‍ ഏബ്രഹാം (കര്‍ണാടക), രാജ്മോഹന്‍ ഉണ്ണിത്താന്‍ (തെലങ്കാന.) ഹൈബി ഈഡന്‍ എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു.

വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, പുനലൂര്‍ മധു, പ്രതപവര്‍മ തമ്ബാന്‍ എന്നിവര്‍ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച്‌ മൂസ്ത്ഫ, വയലാര്‍ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല


Post a Comment

0 Comments