Flash News

6/recent/ticker-posts

കനത്തമഴയിൽ 45 കിലോമീറ്റർ നടന്നുപോയി കലക്ടറെ കണ്ട യുവാവിന്റെ കൂരയിൽ വിജിലൻസ് സംഘമെത്തി

Views കനത്തമഴയിൽ 45 കിലോമീറ്റർ നടന്നുപോയി കലക്ടറെ കണ്ട യുവാവിന്റെ കൂരയിൽ വിജിലൻസ് സംഘമെത്തി

   
കരുവാരകുണ്ട് ∙ ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കരുവാരകുണ്ടിൽനിന്ന് നടന്നുപോയി മലപ്പുറത്ത് കലക്ടറെ കണ്ടു നിവേദനം നൽകിയ ഓട്ടോ ഡ്രൈവറുടെ കൂരയിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി. കേരള എസ്റ്റേറ്റ് അൻപതേക്കർ വാലിത്തുണ്ടിൽ ഉമ്മർ ഷാനവാസിന്റെ(47) വീട്ടിലാണ് കോഴിക്കോട്ടുനിന്ന് വിജിലൻസ് ഉദ്യോഗസ്ഥരെത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പഞ്ചായത്ത് ഓഫിസിലെത്തി ലൈഫ് മിഷന്റെ ഫയലുകളും പരിശോധിച്ചു. 

പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് ഡയറക്ടർക്കും വകുപ്പ് മന്ത്രിക്കും കലക്‌ടർക്കും ഉമ്മർ ഷാനവാസ് പരാതി നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. 18 വർഷമായി ഉമ്മർ ഷാനവാസും ഭാര്യയും 3 കുട്ടികളും പ്ലാസ്റ്റിക് കൂരയിലാണ് താമസം. വീടുള്ളവർക്കും സാമ്പത്തിക ഭദ്രതയുള്ളവർക്കും വീട് അനുവദിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.  കഴിഞ്ഞ ജൂലൈ 7ന് ആണ് കനത്ത മഴയെ വകവെയ്ക്കാതെ 45 കിലോമീറ്റർ നടന്ന് രാത്രിയിൽ കലക്ടറെ കണ്ടത്. 


Post a Comment

0 Comments