Flash News

6/recent/ticker-posts

ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 66,838 തിരോധാനക്കേസുകൾ; ഈ വർഷം കാണാതായത് 7408 പേരെ

Views

ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 66,838 തിരോധാനക്കേസുകൾ; ഈ വർഷം കാണാതായത് 7408 പേരെ




കൊച്ചി : സംസ്ഥാനത്തെ തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ ഈ വർഷം സെപ്റ്റംബർ വരെ കാണാതായത് 7408 പേരെയാണ്. ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെ തിരോധാനക്കേസുകൾ അന്വേഷിക്കാനാണ് പോലീസ് മേധാവിയുടെ നിർദ്ദേശം. സ്ത്രീകളെയും കുട്ടികളെയും കാണാതായ സംഭവങ്ങളാകും അന്വേഷിക്കുക.
2016 മുതൽ ഈ വർഷം സെപ്റ്റംബർ വരെ സംസ്ഥാനത്ത് 66,838 പേരെ കാണാതായിട്ടുണ്ടെന്ന് പോലീസിന്റെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഓരോ വർഷവും കാണാതായവരിൽ 80 ശതമാനത്തോളം പേർ തിരിച്ചുവരികയോ ഇവരെ കണ്ടെത്തുകയോ ചെയ്യും. എന്നാൽ ഇതുവരെ തിരിച്ചെത്താത്തവർക്ക് വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തുക.

ആഭിചാരക്കൊലയുടെ ഭാഗമായി എറണാകുളത്തും പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്ത കേസുകളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. എറണാകുളത്ത് കാണാതായ 14-ഉം പത്തനംതിട്ടയിൽ കാണാതായ 12-ഉം പേരുടെ കേസുകൾ പോലീസ് വീണ്ടും അന്വേഷിക്കുന്നുണ്ട്. ഇത് കൂടാതെ എല്ലാ തിരോധാനക്കേസുകളും വീണ്ടും പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

0 Comments