Flash News

6/recent/ticker-posts

ഉമ്മൻ ചാണ്ടിയെ കാണാൻ നേരിട്ടെത്തി പിണറായി വിജയൻ; പിറന്നാള്‍ ആശംസിച്ച് പൊന്നാടയണിയിച്ച് മുഖ്യമന്ത്രി

Views


ഉമ്മൻ ചാണ്ടിയെ കാണാൻ നേരിട്ടെത്തി പിണറായി വിജയൻ; പിറന്നാള്‍ ആശംസിച്ച് പൊന്നാടയണിയിച്ച് മുഖ്യമന്ത്രി.

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കു നേരിട്ടെത്തി പിറന്നാള്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേക്ക്എത്തുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയെപൊന്നാടഅണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. രോ​ഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രിഉമ്മൻചാണ്ടിയോടും കുടുംബാം​ഗങ്ങളോടും നേരിട്ട്ചോദിച്ചറിഞ്ഞു.പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായിആലുവരാജഗിരിആശുപത്രിയില്‍ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും.



Post a Comment

0 Comments